Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2024 20:21 IST
Share News :
വടക്കാഞ്ചേരി. ഈ സർക്കാർ കാലാവധി പൂർത്തീകരിക്കുന്നതിന് മുൻപ് എല്ലാവരേയും ഭൂമിയുടെ അവകാശികളാക്കി മാറ്റാനാണ്, സർക്കാർ ലക്ഷ്യമിടുന്നത് എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. വടക്കാഞ്ചേരി ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തലപ്പിള്ളി - കുന്ദംകുളം താലൂക്ക് പട്ടയമേളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വടക്കാഞ്ചേരി മണ്ഡത്തിലെ 74 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണം ചെയ്തു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പട്ടയ മേളയിൽ വിതരണം ചെയ്യുന്ന 202 പട്ടയങ്ങളിൽ തെക്കുംകര ഗ്രാമപഞ്ചായത്തിലെ മലാക്ക മിച്ചഭൂമിയിലെ 24 പട്ടയങ്ങളും, മണലിത്തറ വില്ലേജിലെ 15 വനഭൂമി പട്ടയങ്ങളും, വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും തെക്കുംകര ഗ്രാമപഞ്ചായത്തിലുമായി 32 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും, 3 ഇനാം പട്ടയങ്ങളും ഉൾപ്പെടുന്നു.
അവണൂർ ഗ്രാമപഞ്ചായത്തിലെ അംബേദ്ക്കർ ഉന്നതിയിലെ 146 പട്ടയ അപേക്ഷകളിന്മേലുള്ള നടപടികൾ ഹിയറിംഗ് ഘട്ടത്തിലാണെന്നും, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ" എന്ന സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം വടക്കാഞ്ചേരി മണ്ഡലത്തിൽ സഫലീകരിക്കുന്നതിനായുള്ള നിരന്തര പരിശ്രമങ്ങൾ തുടരുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.ആലത്തൂർ എം പി കെ.രാധാകൃഷ്ണൻ, കുന്നംകുളം എം എൽ എ എസി മൊയ്തീൻ.ജില്ലാ കളക്ടർ അർജുൻപാണ്ഡ്യൻ ഐ എ എസ് ,നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, മറ്റു ജനപ്രതിനിധികൾ, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.