Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാങ്കേതിക മികവു പുലർത്തുന്ന സ്ഥാപനങ്ങൾക്ക് മുൻഗണ കൊടുക്കണം : അരിയിൽ അലവി

02 Sep 2024 20:24 IST

Basheer Puthukkudi

Share News :


കാരന്തൂർ : തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്നു പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സാങ്കേതിക മികവുപുലർത്തുന്ന മർകസ് ഐ.ടി.ഐ പോലുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നത് ഭാവി ജീവിതത്തിന് ഏറെ ഗുണകരമായിരിക്കുമെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അലവി അരിയിൽ പ്രസ്താവിച്ചു. കാരന്തൂർ മർകസ് ഐ.ടി.ഐയിൽ എൻ.സി.വി.ടി ട്രേഡുകളുടെ പഠനാരംഭത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പുരോഗതിക്ക് സാർവത്രിക വിദ്യാഭ്യാസ പ്രവർത്തനങ്ങളും തൊഴിലധിഷ്ഠിത പരിശീലനവും അനിവാര്യമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസ് ഡയറക്ടർ ജനറലുമായ സി മുഹമ്മദ് ഫൈസി പ്രസ്താവിച്ചു. ഐ.ടി.ഐ പ്രിൻസിപ്പാൾ എൻ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി സ്റ്റേറ്റ് സെക്രട്ടറി സിന്ദൂർ ബാപ്പു ഹാജി, ജില്ലാ വൈസ് പ്രസിഡണ്ട് ബാബുമോൻ, ഐ.ടി.ഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഷ്റഫ് കാരന്തൂർ, വൈസ് പ്രിൻസിപ്പാൾ അബ്ദുറഹിമാൻകുട്ടി, അബ്ദുൽ അസീസ് സഖാഫി,സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News