Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2024 17:51 IST
Share News :
വയനാട് : വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ആദ്യഘട്ടത്തിൽ ഡി.വൈ.എഫ്.ഐ 25 വീടുകൾ നിർമ്മിച്ചു നൽകും.സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുക.
ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ ആദ്യാവസാനം ദുരിതബാധിത മേഖലയിൽ ഉണ്ടാവും. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ദുരിതബാധിതർക്ക് വേണ്ടി ചെയ്യും. പുനരധിവാസപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും ഡിവൈഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പ്രസിഡൻ്റ് വി. വസീഫ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ ,സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെ.റഫീഖ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.