Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jan 2025 18:13 IST
Share News :
തൊടുപുഴ: ലഹരി വിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി ഇൻഡ്യൻ പ്രീമിയർ ലീഗ് മാതൃകയിൽ ബീറ്റ്സ് യുണൈറ്റഡ് ക്ളബ്ബ് എല്ലാ വർഷവും നടത്തി വരുന്ന ബീറ്റ്സ് ക്രിക്കറ്റ് ലീഗ് നാലാമത് സീസൺ സമാപിച്ചു...റിപബ്ലിക് ദിനത്തിൽ പൊന്നപ്പാല സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ പ്രിയദർശിനി തൊമ്മൻകുത്ത് വിജയികളായി, ബോഡി മെക്കാനിക്ക് റണ്ണറപ്പായി, എന്റൈസ് ഇലവൻ,വോൾഫ് വാരിയേഴ്സ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
ടൂർണമെന്റിലെ താരമായും മികച്ച ബാറ്ററായും ജിബിനേഷും, ബൗളറായി ഫെബിൻ മാത്യുവും,കീപ്പറായി മനോജ് ഉണ്ണിയും ഫീൽഡറായി അംജിത്തും തിരഞ്ഞെടുക്കപ്പെട്ടു വിജയികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നിർവാഹകസമിതിയംഗവും ഗ്രാമപഞ്ചായത്ത് മെമ്പറുമായ സജി കണ്ണമ്പുഴ,റഷീദ് തോട്ടുങ്കൽ ക്ളബ്ബ് ഭാരവാഹികളായ ഷെരീഫ് പുത്തൻപറമ്പിൽ,ഫൈസൽ,മുനീർ,ബാദുഷ,ബേസിൽ ജോർജ്ജ്, നെൽസൺ കുര്യൻ,അപ്പു ശ്യാംലാൽ,റിഹാസ്,അസ്ലം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു
Follow us on :
More in Related News
Please select your location.