Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2024 22:25 IST
Share News :
ദേശീയപാതയിൽ പൊടി പാറുന്നു;
വ്യാപാരികൾ പരാതിനൽകി
പറവൂർ: ദേശീയപാത 66 ൻ്റെ നിർമ്മാണം നടക്കുന്ന മേഖലയിൽ പഴയ റോഡിലെ കുഴിയടക്കാൻ മണ്ണും ചളിയും നിക്ഷേപിക്കുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. കച്ചവട സ്ഥാപനങ്ങൾ തുറന്നിരിക്കാൻ കഴിയുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വിദ്യാർത്ഥികളടക്കം കാൽ നടക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും റോഡിലിറങ്ങാൻ പറ്റാത്ത അവസ്ഥ. കണ്ണും മൂക്കും പൊത്തിയും മാസ്ക് ധരിച്ചുമാണ് പലരും നടക്കുന്നത്.
മാസങ്ങളായി മൂത്തകുന്നം മുതൽ വരാപ്പുുഴ വരെയുള്ള റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ദുരിത പാതയാണ്. നാട്ടുകാർ മുറവിളി കൂട്ടുമ്പോൾ അധികൃതർ ഇടക്ക് മണ്ണും ചളിയും ചേർന്ന മിശ്രിതം കൊണ്ടുവന്നിടും. മഴ പെയ്താൽ അളിപിളിയാകും, വെയിലായാൽ പൊടി പറക്കും. പരാതി കേൾക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പറവൂർ- കൊടുങ്ങല്ലൂർ റൂട്ടിലെ അശാസ്ത്രീയമായ കുഴിയടക്കൽ മൂലം ഉണ്ടാകുന്ന പൊടി ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പറവൂർ നിയോജകമണ്ഡലം യൂത്ത് വിങ്ങ് ഭാരവാഹികൾ ദേശീയപാത അധികൃതർക്ക് പരാതി നൽകി. യൂത്ത് വിങ്ങ് പ്രസിഡന്റ് വിനോദ് ബേബി, ട്രഷറർ ദീപു ജോർജ്, സെക്രട്ടറി ഫൈസൽ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.