Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"അഭയം സ്നേഹ സംഗമം " അഭയം പരിസരത്ത് വെച്ച് നടന്നു.

12 May 2024 13:12 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : അഭയത്തിലെ പരിചരണം ലഭിക്കുന്നവരുടെയും വളണ്ടിയർമാരുടെയും ഒത്തു കൂടൽ "അഭയം സ്നേഹ സംഗമം "

ശനിയാഴ്ച അഭയം പരിസരത്ത് വെച്ച് നടന്നു. രോഗത്തിൻ്റെ തീവ്രത കുറഞ്ഞവരെ വീടുകളിലെ മുറികളിൽ നിന്ന് കുറച്ച് സമയത്തേക്കെങ്കിലും മോചിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. രോഗികൾക്ക് പരസ്പ്പരം കാണാനും അനുഭവങ്ങൾ പങ്കിടാനും സംഗമം വേദിയായി. രാവിലെ 9 മുതൽ 3 മണി വരെ നടന്ന സംഗമത്തിൽ ഇരുനൂറിൽപരം പേർ പങ്കെടുത്തു.


 പ്രമുഖ സാമൂഹ്യ പ്രവർത്തകർ

ക്യാമ്പ് സന്ദർശിച്ചു. ഡോ. ആയിഷ , ബബിത സിസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ടീമും, വളണ്ടിയർ കോ ഓർഡിനേറ്റർ മുനീറിൻ്റെ നേതൃത്വത്തിൽ വളണ്ടിയർമാരും രോഗികളെ പരിചരിക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു. ഡോ. കബീർ 

മച്ചിഞ്ചേരി, ക്യാമ്പ് സന്ദർശിച്ചു. 


പതിനാല് വർഷമായി പരപ്പനങ്ങാടിയിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് സംവിധാനമാണ് അഭയം പാലിയേറ്റീവ് കെയർ പ്രൊജക്ട്. ഇപ്പോൾ 311 രോഗികൾക്കാണ് അഭയം പരിചരണം നൽകുന്നത്. കാൻസർ, പക്ഷാഘാതം, നട്ടെല്ലിന് ക്ഷതം, വാർദ്ധക്യം മാനസികം, പേശീക്ഷയം, വൃക്കരോഗം തുടങ്ങിയ രോഗപീഡകൾ കൊണ്ട് കിടപ്പിലായിപ്പോയവരാണിവർ. രോഗികളുടെ വീടുകളിലെത്തിയാണ് പാലിയേറ്റീവ് പരിചരണം നൽകുന്നത്. 2016 മുതൽ കേരള സർക്കാരിൻ്റെ "Recognised medical institution" പദവി ലഭിച്ചിട്ടുണ്ട്. അതിനാൽ കാൻസർ രോഗികൾക്ക് ആവശ്യമായ വേദന സംഹാരിയായ മോർഫിൻ സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള ലൈസൻസുണ്ട്.

എല്ലാ ബുധനാഴ്ചയും മാനസിക രോഗികളുടെ ഒ.പിയും എല്ലാ ചൊവ്വാഴ്ചയും മാനസീക രോഗികളുടെ ഡേ കെയർ സംവിധാനവും ഉണ്ട്.


സർക്കാർ സഹായങ്ങൾ ഒന്നും ലഭിക്കാത്ത അഭയം പ്രവർത്തിക്കുന്നത്, നല്ലവരായ നാട്ടുകാരുടെ സഹായം കൊണ്ടാണ്. ഒരു മാസം ചിലവ് വരുന്ന ഒന്നേമുക്കാൽ ലക്ഷം രൂപ പൂർണ്ണമായും ജനങ്ങൾ തരുന്ന സംഭാവനയാണ്. കൂടാതെ സുമനസ്സുകൾ നൽകുന്ന ഭക്ഷണ കിറ്റുകളും, സാധന സാമഗ്രികളും രോഗികൾക്ക് എത്തിച്ചു നൽകുന്നു. ഡോക്ടറുടെ സേവനം ആഴ്ചയിൽ ഒരു ദിവസം നൽകുന്നുണ്ട്.

Follow us on :

Tags:

More in Related News