Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Aug 2024 16:22 IST
Share News :
തലയോലപ്പറമ്പ്: പട്ടികജാതി-പട്ടികവർഗ്ഗ സംവരണത്തിന് മേൽത്തട്ട് പരിധി ഏർപ്പെടുത്തിയ 2024 ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധി ആശങ്കാജനകമാണെന്നും, ഈ വിധിയെ മറികടക്കാൻ കേന്ദ്രസർക്കാർ നിയമ നിർമ്മാണം നടത്താൻ തയ്യാറാകണമെന്നും കെ.പി.എം.എസ് സംസ്ഥാന ട്രഷറർ അഡ്വ.എ.സനീഷ്കുമാർ ആവശ്യപ്പെട്ടു. കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയൻ നേതൃയോഗവും, മെറിറ്റ് അവാർഡ് വിതരണവും വടകര സാംസ്കാരിക നിലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ പ്രസിഡന്റ് എസ്.പുഷ്പകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.കെ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി വി.സി.ജയൻ, സി.എ.കേശവൻ, ജമീല ഷാജു, കെ.കെ.സന്തോഷ്കുമാർ, മിനി സിബി തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.