Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എസ് ആർ ടി സി ബസ്സ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ അപകടം: രണ്ട് സ്ത്രീകൾ മരിച്ചു.

08 Oct 2024 16:53 IST

UNNICHEKKU .M

Share News :



കോഴിക്കോട് : (മുക്കം)കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഒരാൾ കൂടുതൽ വെള്ളമുള്ള പുഴയിലേക്ക്മറിഞ്ഞ് അപകടത്തിൽ രണ്ട് പേർ മരിച്ചു. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. കണ്ടപ്പൻഞ്ചാൽ വേലംകുന്നേൽ വാസുവിൻ്റെ ഭാര്യ കമല രാജ്വേശരി (65), ആനക്കാ പൊയിൽ പടിഞ്ഞാറക്കര തോ യിലിൽ ത്രേസ്യ (75) എന്നിവരാണ് മരിച്ചത്. ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിയിലേക്ക് പുറപ്പെട്ട കെ എസ്. ആർട്സി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആര്‍ടിസി മറിഞ്ഞത്. ഉച്ചക്ക് രണ്ട് മണിയോടയാണ് അപകടം. ബസിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മറ്റു യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു. കൈവരികളോ, സുരക്ഷ വലയോ ഇല്ലാത്ത പാലത്തിൽ നിന്ന് തെ ന്നി പുഴയിലേക്ക് മറിഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞെത്തിയ മുക്കം അഗ്നി രക്ഷ സേനയും, സിവിൽ ഡിഫൻസും, ആപത മിത്ര അംഗങ്ങളും , പോലീസ്സും നാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്തനം

നടത്തിയത്. ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ബസ്സിൻ്റെ ലോഹ ഭാഗം മുറിച്ച് മാറ്റി ബസ്സിനകത്ത് കൂടുങ്ങി കിടന്ന യാത്രക്കാരെ രക്ഷപ്പെടുത്തി അംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയത്. പുഴയിലേക്ക് വീണ ബസ്സിനെ രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് ബസ്സ് ഉയർത്തിയത്. സ്റ്റേഷൻ ഓഫീസ്സർ എം അബ്ദുൽ ഗഫൂർ, സിനിയർ ഫയർ ഓഫീസ്സർ സിമനോജ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷപ്രവർത്തനം നടത്തിയത്. . പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി, തിരുവമ്പാടി ലിസി ആശുപത്രിയിലും, ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ, മുക്കം തുടങ്ങി ആശുപത്രികളാണ് പ്രവേശിപ്പിച്ചത്.  

ജോസഫ് ആനക്കാ പൊയിൽ (71 ), എൽസി ജോസഫ് (70) ,ഖമറുന്നീസ (43) ഗ്രൈയിസ്സമ്മ (67) റോസ് ലി (71) ഷിബു (49) രാജേഷ് (42) മനോജ് സെബാസ്ത്യൻ (48) എന്നിവരടക്കം പത്ത് പേർഓമശ്ശേരിശാന്തിഹോസ്പ്പിറ്റലിൽ ചികിത്സയിലുള്ളത്. തിരുവമ്പാടി ലിസ്സി ആശുപത്രിയിൽ 18 പേരും , മുക്കംമണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് പേരും , കോഴിക്കോട് മെ ഡിക്കൽ കോളേജ് ആശുപത്രിയിൽ രാജു (58) എന്നിവരാണ് പ്രവേശിപ്പിച്ചത്. മരിച്ച രണ്ട് സ്ത്രീകളുടെ മൃതദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ട നടപടികൾ പൂർത്തിയാക്കുന്നതിന് മാറ്റിയതായി അറിയുന്നു.



.

Follow us on :

More in Related News