Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകരയിലെ സ്‌നേഹമ്യൂസിയത്തില്‍ ബാബുരാജ് സംഗീത സന്ധ്യ ഞായറാഴ്ച

05 Oct 2024 21:15 IST

- ENLIGHT REPORTER KODAKARA

Share News :

കൊടകരയിലെ സ്‌നേഹമ്യൂസിയത്തില്‍ ബാബുരാജ് സംഗീത സന്ധ്യ ഞായറാഴ്ച 


കൊടകര: ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് മ്യൂസിയം ഓഫ് ലവ്, വെള്ളിക്കുളങ്ങര ശ്യാമ മ്യൂസിക് അക്കാദമി എന്നിവ സംയുക്തമായി ഞായറാഴ്ച ബാബുരാജ് സംഗീത സന്ധ്യ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു . വൈകീട്ട് ആറിന് സ്‌നേഹ മ്യൂസിയം അങ്കണത്തില്‍ നടക്കുന്ന പരിപാടി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും . ഗായകരായ ശശിമേനോന്‍ പാലക്കല്‍, വര്‍ഗീസ് ജോണ്‍, ശ്രീനി പാലക്കല്‍ എന്നിവര്‍  ബാബുരാജ് ഈണം നല്‍കിയ ഗാനങ്ങള്‍ ആലപിക്കും. വാര്‍ത്ത സമ്മേളനത്തില്‍ മ്യൂസിയം ക്യുറേറ്റര്‍ ഡോ .ഉണ്ണികൃഷ്ണന്‍ പുളിക്കല്‍, ശശിമേനോന്‍ പാലക്കല്‍, ശ്രീനി പാലക്കല്‍ എന്നിവര്‍  പങ്കെടുത്തു


Follow us on :

More in Related News