Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2024 13:20 IST
Share News :
തിരുവനന്തപുരം: ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനവും മന്ത്രിമാർക്ക് സ്വീകരണവും 2024 ഓഗസ്റ്റ് 30. 31 തീയതികളിൽ തിരുവനന്തപുരം ശിക്ഷക് സദൻ ഹാളിൽ വച്ച് നടത്തപ്പെടും. ഓഗസ്റ്റ് 30ന് എ കെ പി എൽ എ സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് പതാക ഉയർത്തും. തുടർന്ന് പ്രതിനിധി സമ്മേളനം, ചർച്ച, എന്നിവ നടത്തപ്പെടും, `ഖാദർ കമ്മിറ്റി റിപ്പോർട്ട് ഒരു അവലോകനം' എന്ന വിഷയത്തിൽ ജോസഫ് കുര്യൻ സെമിനാർ അവതരിപ്പിക്കും.
ഓഗസ്റ്റ്. 30, 31തിയ്യതികളിൽ രാവിലെ 10 ന് പൊതുസമ്മേളനം ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. എ കെ പി എൽ എ സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് അധ്യക്ഷനാകും.
ബഹു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തും. എ കെ പി എൽ എ സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം, അരുൺ ജോസ്, സജി തോമസ് ( വൈസ് പ്രസിഡന്റ്മാർ )
ജോർജ് കെ. സി. (സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി) സൈനുദ്ദീൻ പി.എം. (AKPLA സംസ്ഥാന ട്രഷറർ) ജിൻസി ജോസഫ് ( വനിതാ വിഭാഗം ചെയർപേഴ്‌സൺ ) ജോൺ ഏബ്രഹാം, ബിജു മാത്യു, ബിനി ഇ.എം., ജോസി എ. എസ്., എന്നിവർ പ്രസംഗിക്കും.
Follow us on :
Tags:
More in Related News
Please select your location.