Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എഴുപത് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

17 Aug 2024 10:51 IST

Anvar Kaitharam

Share News :

എഴുപത് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ


കൊച്ചി: പെരുമ്പാവൂർ വാഴക്കുളത്ത് വൻ കഞ്ചാവ് വേട്ട. എഴുപത് കിലോ കഞ്ചാവുമായി അഞ്ച് ഇതര സംസ്ഥാനത്തൊഴിലാളികളെ പോലീസ് പിടികൂടി.

ഒഡീഷ റായിഗഡ ബോരിക്കൽ ദ്യുര്യോധനൻ ഖുറ (34), അക്ഷയ ലബാട്ടിയ (20), വിദ്യാ ഖുഡുംഭഗ (27), ഹരിചന്ദർ ഖുഷുലിയ (24), കണ്ഡമാൽ ഉദരപ്പംഗ സുധീർ ദിഗൽ (26) എന്നിവരെയാണ് തടിയിട്ട പറമ്പ് പോലീസും, പെരുമ്പാവൂർ എ.എസ്.പിയുടെ അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വാഴക്കുളം പോസ്റ്റ് ഓഫീസിന് സമീപത്ത് വച്ചാണ് സംഘത്തെ പിടികൂടിയത്. കഞ്ചാവ് പായ്ക്ക് ചെയ്ത് പ്രത്യേകം ബാഗുകളിലായാണ് സൂക്ഷിച്ചത്. പത്ത്' ബാഗുകളാണുണ്ടായിരുന്നത്. പെരുമ്പാവൂരിലെ ഭായി കോളനിയിലേക്ക് ഇതര സംസ്ഥാനത്തൊഴിലാളികൾക്ക് കൈമാറുന്നതിനാണ് കൊണ്ടുവന്നത്. ഒഡീഷയിലെ റായ്ഗഡിൽ നിന്നും കിലോയ്ക്ക് 3000 രൂപ നിരക്കിൽ വാങ്ങി പതിനഞ്ചാം തീയതി തീവണ്ടി മാർഗമാണ് നഗരത്തിലെത്തിയത്. പോലീസ് പിടികൂടാതിരിക്കാൻ പല വണ്ടികൾ മാറിക്കയറി ഊടുവഴികളിലൂടെ പെരുമ്പാവൂരിലെത്താനായിരുന്നു നീക്കം. ദുര്യോധനൻ ഖുറ ദീർഘകാലം ചെമ്പറക്കിയിൽ ജോലി ചെയ്തിരുന്നതാണ്. അയാൾക്ക് വഴികളെക്കുറിച്ച് ധാരണയുണ്ടായിരുന്നു. ഇവിടെ കിലോയ്ക്ക് ഇരുപത്തി അയ്യായിരം മുതൽ മുപ്പതിനായിരം രൂപ വരെ നിരക്കിൽ വിൽക്കുകയായിരുന്നു ലക്ഷ്യം. കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. സമീപകാലത്തുണ്ടായ വലിയ മയക്കുമരുന്ന് വേട്ടയാണിത്.

എ.എസ്.പി മോഹിത്ത് റാവത്തിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ് ഐ മാരായ കെ.ഉണ്ണികൃഷ്ണൻ, സി.എ. ഇബ്രാഹിംകുട്ടി, എ എസ് ഐ മാരായ കെ.എ.നൗഷാദ്, പി.എ.സുനിൽകുമാർ, ജി.സൂര്യൻ, പി.എ.അബ്ദുൾമനാഫ്, കെ.സി ഷമീർ, സീനിയർ സി പി ഒ മാരായ വർഗ്ഗീസ് വേണാട്ട്, ടി.എൻ മനോജ് കുമാർ, ടി. എ.അഫ്സൽ, സിപിഒ മാരായ അരുൺ.കെ. കരുൺ, റോബിൻ ജോയി, മുഹമ്മദ് നൗഫൽ, കെ.എസ് അനൂപ്, ബെന്നി ഐസക് എന്നിവരും ഉണ്ടായിരുന്നു.

Follow us on :

More in Related News