Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കുന്നമംഗലം മണ്ഡലത്തിൽ മുസ്ലിം ലീഗ് തന്നെ മൽസരിക്കും: മൂസ മൗലവി

24 Oct 2024 23:33 IST

Basheer Puthukkudi

Share News :


കുന്നമംഗലം : വരാനിരിക്കുന്ന നിയസഭ തെരഞ്ഞെടുപ്പിൽ കുന്നമംഗലം നിയോജക മണ്ഡലത്തിൽ മുസ്‌ലിം ലീഗിന് സ്ഥാനാർഥി ഉണ്ടാവുമെന്ന് മുസ്‌ലിം ലീഗ് കുന്നമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് മുസ മൗലവി പറഞ്ഞു. അടുത്ത കാലത്ത് യുഡിഎഫിൽ ചേർന്ന കേരള പ്രവാസി അസോസിയേഷന് കുന്നമംഗലം മണ്ഡലം മൽസരിക്കാൻ നൽകുമെന്ന വാർത്തയെ കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ സാഹചര്യത്തിൽ മണ്ഡലം പിടിച്ചെടുക്കാൻ സാധിക്കുന്ന ആളുകൾ കുന്നമംഗലം നിയോജക മണ്ഡലത്തിൽ തന്നെയുണ്ടെന്നും ഇത്തവണ മണ്ഡലത്തിൽ നിന്നുള്ള മുസ്ലിം ലീഗുകാരൻ തന്നെ മൽസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


അതേ സമയം കോൺഗ്രസ് നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നത്. ഇത്തവണ കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് കുന്നമംഗലം നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയാവാനാണ് സാധ്യത എന്നാണ്. കോൺഗ്രസിലെ ഒരു വിഭാഗം രാജേന്ദ്രനെ അനുകൂലിക്കുമ്പോൾ ലീഗിൻ്റെ ഭാഗത്ത് നിന്ന് ശക്തമായ എതിർപ്പാണ് ഉയരുന്നത്. മണ്ഡലം പിടിച്ചെടുക്കുന്നതിൻ്റെ ഭാഗമായി പി.ടി.എ റഹീം എംഎൽഎക്കെതിരെ ശക്തമായ സമര പരിപാടികൾക്കാണ് മുസ്ലിം ലീഗ് തുടക്കം കുറിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഒക്ടോബർ 26 ന് ശനിയാഴ്ച കുന്നമംഗലത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നുണ്ട്. ഈ സമരം വാർഡ് തലങ്ങളിൽ വരെ സംഘടിപ്പിക്കുമെന്നാണ് മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ചത്.

മണ്ഡലത്തിൽ മുസ്ലിം ലീഗ് തന്നെ മൽസരിക്കുകയാണെങ്കിൽ കുന്നമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ജനറൽ സെക്രട്ടറി എം. ബാബുമോനാണ് കൂടുതൽ സാധ്യത. വ്യാപാരി വ്യവസായി ഏകോപ സമിതി നേതാവായ ബാബുമോനെ മൽസരിപ്പിച്ചാൽ വ്യാപാരികളുടെ വോട്ട് നേടിയെടുക്കാൻ സാധിക്കുമെന്നാണ് ലീഗിൻ്റെ പ്രതീക്ഷ. കഴിഞ്ഞ തവണ മൽസര രംഗത്ത് നിന്ന് മാറി നിൽക്കാൻ തയ്യാറായ പി.ടി എ റഹീം ഇത്തവണ മൽസരിക്കാൻ തയ്യാറായില്ലെങ്കിൽ പാർട്ടി ചിഹ്നത്തിൽ സി.പി.ഐഎം  സ്ഥാനാർഥിയെ നിർത്തിയാൽ മണ്ഡലം നിശ്പ്രയാസം പിടിച്ചെടുക്കാൻ സാധിക്കുമെന്നാണ് ലീഗിൻ്റെ കണക്ക് കൂട്ടൽ. അനുകൂല സാഹചര്യം ലഭിക്കുമ്പോൾ സീറ്റ് മറ്റൊരു പാർട്ടിക്ക് നൽകിയാൽ സീറ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് യുഡിഎഫ് നേതാക്കൾ തന്നെ രഹസ്യമായി പറയുന്നത്. കുന്നമംഗലം മണ്ഡലം സീറ്റ് പ്രവാസി അസോസിയേഷന് നൽകുന്നതോടെ സീറ്റ് യാതൊരു പ്രയാസവും കൂടാതെ നിലനിർത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് .

Follow us on :

More in Related News