Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത മഴ... സുരക്ഷാ മുൻകരുതൽ, പരപ്പനങ്ങാടി ന്യു കട്ട് നടപാലം അടച്ചു...

30 Jul 2024 11:51 IST

Jithu Vijay

Share News :



പരപ്പനങ്ങാടി : മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാൽ കടലുണ്ടിപ്പുഴയിലും, 

ന്യൂ കട്ട് പുഴയിലും വെള്ളം ക്രമാതീതമായി ഉയരുന്നതിനാലും, കീരനല്ലൂർ ന്യൂ കട്ടിലും പരിസരപ്രദേശങ്ങളിലും മഴ വെള്ളം കാരണം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി ഈ പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികൾ എത്തുന്നത് ഒഴിവാക്കുന്നതിനുവേണ്ടിയും 

പരപ്പനങ്ങാടി പോലീസിന്റെയും, 

പരപ്പനങ്ങാടി ഇറിഗേഷൻ സെക്ഷൻ 

എ ഇ യുടെയും നിർദ്ദേശപ്രകാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ 

ന്യൂ കട്ട് നടപ്പാലം താൽക്കാലികമായി അടച്ചിട്ടു .


പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി എടുത്തിട്ടുള്ള നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന്

പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ 20 കൗൺസിലർ അബ്ദുൽ അസീസ് കൂളത്ത് അഭ്യർത്ഥിച്ചു.

Follow us on :

More in Related News