Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിലക്കയറ്റത്തിനെതിരെ ശക്‌തമായ പ്രതിഷേധവുമായി ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ (AKCA)

29 Apr 2025 12:16 IST

NewsDelivery

Share News :

കോഴിക്കോട് -

നിത്യോപയോഗസാധനങ്ങളുടെ വിലവർദ്ധനവ് വലിയ പ്രതിസന്ധിയിലേ ക്കാണ് കേരളത്തിലെ കാറ്ററിംഗ് മേഖലയെ തള്ളിവിടുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി വിലക്കയറ്റത്തിൻ്റെ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാതെ സ്വയം ഏറ്റെടുക്കുകയായിരുന്നു. ഇനി പിടിച്ച് നിൽക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ വില വർദ്ധിപ്പിക്കുവാൻ ഞങ്ങളും നിർബന്ധിതരാവുകയാണ്.

അഞ്ച് വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന വില നിലവാരവും ഇന്നത്തെ വില നിലവാരവും പരിശോധിച്ചാൽ അത്ഭുതപ്പെടുത്തുന്ന വിലക്കയറ്റമാണ് ഉണ്ടാ യിട്ടുള്ളത്. കൈമ, മട്ട അരികൾക്ക് മാത്രം 50 രൂപ മുതൽ 70 രൂപ വരെയാണ് വില കൂടിയത്. മത്സ്യം, മാംസം, പച്ചക്കറികൾ, പലചരക്കുസാധനങ്ങൾക്ക് എല്ലാം വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. എന്തിനു ദം ബിരിയാണി ദം ഇടാൻ ഉപയോഗിക്കുന്ന ചിരട്ടക്ക് പോലും 4 ഇരട്ടിയാണ് വില വർദ്ധനവുണ്ടായത്.

നമ്മുടെ ഓരോ മെമ്പർമാരും ഇതിൻ്റെ കെടുതിയിൽപ്പെട്ട് ഉഴലുകയാണ്. പലരും കടക്കെണിയിലാണ്. പിടിച്ചുനിൽക്കാനാവാത്ത വിധിം തകർച്ചയുടെ വക്കിൽ നിൽക്കുകയാണ് ഈ വ്യവസായം. സർക്കാരുകളുടെ ഭാഗത്തു നിന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കാറ്ററിംഗ് മേഖലയെ ഈ വ്യവസായത്തെ സംരക്ഷിക്കാൻ ശക്തമായ സമരപരിപാടികൾ തുടക്കം തുടക്കം കുറിക്കുക യാണ് AKCA സംസ്ഥാന കമ്മറ്റി.

എല്ലാ നിയമങ്ങൾക്കും വിധേയമായി ഡിപ്പാർട്ട്‌മെൻ്റുകളുടെ നിർദ്ദേശ ങ്ങൾക്ക് വശംവദരായും ഭക്ഷ്യ സുരക്ഷാ മാനദണ്ഡ‌ങ്ങൾ ഉറപ്പാക്കി ഞങ്ങ ളുടെ സംരംഭകർ പ്രവർത്തിക്കുമ്പോൾ ഇതിനൊന്നും യാതൊരു വിലയും കൽപ്പി ക്കാതെ നിയമങ്ങളെയെല്ലാം കൊഞ്ഞനംകുത്തി ബിസിനസ്സ് നടത്തുന്ന അനധി കൃത കാറ്ററിംഗ് സ്ഥാപനങ്ങളും ഈ മേഖലയ്ക്ക് വലിയ നാശം വരുത്തിക്കൊ ണ്ടിരിക്കുകയാണ്.

എങ്ങനെയും ഭക്ഷണം ഉണ്ടാക്കാം എവിടെയും വിൽക്കാം, വിലക്ക യറ്റം പ്രശ്ന‌മല്ല, ടാക്സില്ല, മറ്റൊരു നിയന്ത്രണങ്ങളുമില്ല. ഇത്തരം അനി കൃത കാറ്ററിംഗ് സ്ഥാപനങ്ങളുടെ പ്രവർത്തികൾക്കും ഒരു അറുതി വരുത്തേണ്ട സമയമായിരിക്കുന്നു.


അതിനാൽ ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷന്റെ അംഗങ്ങ ളുടെ അവകാശം സംരക്ഷിക്കാനും ജനങ്ങളെ ബുദ്ധിമുട്ടിൽ നിന്ന് കരകയ റ്റാനും എല്ലാം ജില്ലാ, മേഖലാ കമ്മറ്റികളെ ഉൾപ്പെടുത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. അടിയന്തിരമായി സർക്കാരിന്റെ ഇടപെടൽ ഈ കാര്യത്തിൽ ഉണ്ടാവണമെന്ന് ഓൾ കേരള കാറ്ററേഴ്സ് അസോസി യേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പത്ര സമ്മേളനത്തിൽ AKCA സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ടി.കെ രാധാകൃഷ്ണ‌ൻ, സംസ്ഥാന സെക്രട്ടറി പി. ഷാഹുൽ ഹമീദ്, ജില്ലാ പ്രസിഡണ്ട് പ്രേംചന്ദ് വള്ളിൽ, സംസ്ഥാന സമിതി അംഗം കെ. ബേബി, ജില്ലാ ജന. സെക്രട്ടറി പി.വി.എ. ഹിഫ്‌സു എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News