Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2024 17:33 IST
Share News :
കടുത്തുരുത്തി: മുട്ടുചിറയിൽ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു
ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തമാണ്.
ഏറ്റുമാനൂർ എറണാകുളം റോഡിൽ
മുട്ടുചിറ ആറാം മൈയിലിൽ ഉച്ചക്ക്
രണ്ടു മണിയോടെ ആയിരുന്നു
അപകടം. വണ്ടിയിൽ നിന്നും കരിഞ്ഞ
മണം അനുഭവപെട്ടതിനെ തുടർന്ന്
ഡ്രൈവറായ കായുംകുളം സ്വദേശി
രാഹുൽ ടാങ്കർ നിർത്തി
ഇറങ്ങിയപ്പോൾ ഡ്രൈവർ
ക്യാബിൻറെ മുൻഭാഗത്തു നിന്ന് പുക
ഉയരുന്നതാണ് കണ്ടത്. ഉടൻ തന്നെ
ഫയർഫോഴ്സിനെ വിവരം
അറിയിക്കുകയും വണ്ടിയിൽ
ഉണ്ടായിരുന്ന ഫയർ ഉപകരണം
ഉപയോഗിച്ച് തീ കെടുത്തുവാൻ ശ്രമം
നടത്തുകയും ചെയ്തു. എന്നാൽ തീ
ക്യാബിന്റെ അകത്തേക്ക്
ആളിക്കത്തുകയായിരുന്നു. അപ്പോൾ തന്നെ കടുത്തുരുത്തി ഫയർസ്റ്റേഷനിൽ നിന്നും രണ്ട് യൂണിറ്റെത്തി തീ അണച്ചതിനാൽ ടാങ്കറിന് തീപിടിച്ചില്ല.കടുത്തുരുത്തി ഫയർ സ്റ്റേഷനിൽ നിന്ന് എത്തിയ മൂന്നു യൂണിറ്റിലെ സേനങ്ങൾ തീ പൂർണമായും അണച്ചു. ടാങ്കർ ലോറിയുടെ ക്യാബിൻ പൂർണമായും കത്തി. ടാങ്കറിലുള്ള പെട്രോൾ, ഡീസൽ മറ്റു ടാങ്കറിലേക്ക് പകർത്തുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഇതിനായി കടുത്തുരുത്തി ഫയർ സ്റ്റേഷനിൽ നിന്നുള്ള സേനാംഗങ്ങൾ സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്
Follow us on :
Tags:
More in Related News
Please select your location.