Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരാര്‍ലംഘനം നടത്തുന്ന ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കും: കൊല്ലം ജില്ലാ കലക്ടര്‍

18 Jul 2024 15:24 IST

R mohandas

Share News :

കൊല്ലം: കോഴിമാലിന്യ ശേഖരണ ഏജന്‍സികള്‍ അധിക ടിപ്പിംഗ് ഫീ ഈടാക്കുകയോ മറ്റ് കരാര്‍ ലംഘനങ്ങള്‍ നടപ്പാക്കുന്നതോ കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ജില്ലാകലക്ടര്‍ എന്‍. ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. പരിശോധന നടത്തി അധിക തുക ഈടാക്കുന്നില്ലായെന്ന് ഉറപ്പാക്കിയതിനുശേഷമേ ഏജന്‍സികളുടെ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളു. റെന്ററിങ് പ്ലാന്റുകളുടെ പ്രവര്‍ത്തനറിപ്പോര്‍ട്ട് പഞ്ചായത്തുകള്‍ സമര്‍പ്പിക്കണം. പ്രവര്‍ത്തനകാലയളവില്‍ പരിശോധന ഉറപ്പാക്കണം. പുതിയ റെന്റ്‌ററിങ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് വിദഗ്ദ്ധസമിതിയുടെ ശുപാര്‍ശ സ്വീകരി ക്കും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മാലിന്യശേഖരണ ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. കോഴി വേസ്റ്റ് ശേഖരിച്ച് മത്സ്യക്കുളത്തില്‍ ഉപയോഗിക്കാന്‍ അനുമതി ഇല്ല. പുതുതായി ഏജന്‍സി ആരംഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ രേഖകള്‍ പരിശോധിച്ച് കൃത്യമെന്ന് ഉറപ്പാക്കി ലൈസന്‍സ് നല്‍കാനും നിര്‍ദ്ദേശിച്ചു. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ സജു , ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ. അനില്‍കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on :

More in Related News