Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2024 15:09 IST
Share News :
മുക്കം: സംസ്ഥാനത്തെ സ്പഷ്യൽ സ്കൂളുകളുടെ ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കണമെ ന്ന ശക്ക്തമായ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമരസമിതിയുടെ ധർണ്ണ സമരം നാളെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്നു. സ്പെഷ്യൽ സ്കൂളുകളിലെ സുപ്രധാനമായ പ്രശ്നങ്ങൾ ഉടൻപരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ഉണ്ടാവണമെന്നാണ് മുന്നോട്ട് വെക്കുന്നത്. സംഭവം വകുപ്പ് മന്ത്രിയെ നേരിട്ട് ശ്രദ്ധയിൽപ്പെടുത്തിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നു വെന്നതാണ് ആരോപണം. ഉദ്യോഗസ്ഥർക്ക്മാത്രമല്ല ഇക്കാര്യം ധരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ കാണുമ്പോൾ തികഞ്ഞ പരിഹാസ്യവും അവഗണയുമാണന്നാണ് പരാതി.തൊഴിലാളി സൗഹൃദ ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ ഇത്തരം അനീതിയും അവഗണയും വെച്ചുപൊറുപ്പിക്കാനാവില്ല എന്നതാണ് പരക്കെ പറയുന്ന ആക്ഷേപം . ജീവനക്കാരുടെ വേതനവും, അനുകൂല്യങ്ങളും എത്രയും വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൂടിയാണ് സംയുക്ത സമരസമിതി നാളെ സെക്രട്ടറിയറ്റിൽ ധർണ്ണ സമരം നടത്തുന്നത്. സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ എഐടിയുസി ക്കൊപ്പോം കേരളത്തിലെ മുഴുവൻ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും, രക്ഷിതാക്കളും, ജീവനക്കാരും നാളത്തെ സമരത്തിൽ പങ്കെടുക്കുമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി ടി പ്രഭാകരനും പ്രസിഡണ്ട് പി തങ്കമണി യും അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.