മത്സരാർത്ഥികൾ സ്വയമെടുത്ത ഫോട്ടോ, വിഡിയോ ആയിരിക്കണം പോസ്റ്റ് ചെയ്യേണ്ടത്.
ഒരു മത്സരാർഥിക്ക് ഒരു പോസ്റ്റിൽ പരമാവധി നാലു ഫോട്ടോകൾ വരെ പോസ്റ്റു ചെയ്യാം, വിഡിയോ ഒരെണ്ണം. ഒന്നിൽ കൂടുതൽ പോസ്റ്റുകൾ ചെയ്യുന്നത് ആയോഗ്യതയായി പരിഗണിക്കും.
ഫോട്ടോ വിഡിയോടൊപ്പം അടിക്കുറിപ്പ്, മത്സരാർത്ഥിയുടെ പേര്, എന്നിവ നൽകേണ്ടതാണ്.
ചിത്രങ്ങൾ വിഡിയോകൾ മൊബൈൽ ഫോണിലോ എസ്എൽആർ ക്യമറയിലോ പകർത്തിയതാകാം.
ചിത്രങ്ങൾ വിഡിയോകൾ , തൃശൂർ -പൂങ്കുന്നം മുതൽ കുന്നംകുളം -പെരുമ്പിലാവ് ജംഗ്‌ഷൻ വരെയുള്ള ഇടങ്ങളിലേതാകണം
മത്സരം ഇന്ന് മുതൽ റോഡ് നന്നാകുന്നവരെ.
സാമൂഹ്യ സ്പർധ ഉണ്ടാക്കുന്നതോ വിവാദപരമായ ചിത്രങ്ങളൊ പരിഗണിക്കുന്നതല്ല. ഇത്തരത്തിലുള്ളവ ശ്രദ്ധയിൽപെട്ടാൽ അഡ്മിൻ പാനൽ ചിത്രങ്ങൾ നീക്കം ചെയ്യുന്നതാണ്. അടികുറിപ്പുകൾക്കും ഈ നിബന്ധന ബാധകമാണ്.
ഗ്രൂപ്പിൽ പോസ്റ്റു ചെയ്യുന്ന ചിത്രങ്ങൾ വിഡിയോകൾക്ക് ലഭിക്കുന്ന ലൈക്കുകളും കാണുന്നവരുടെ എണ്ണവും മത്സരത്തിനു പരിഗണിക്കുമെങ്കിലും മറ്റു മാനദണ്ഡങ്ങൾ കൂടി പരിഗണിച്ചായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക.
മത്സരഫലത്തെകുറിച്ചുള്ള ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. പ്രമുഖരായ ജേർണലിസ്റ്റുകളായിരിക്കും വിധികർത്താക്കൾ.
മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് റജിസ്ട്രേഷൻ ഫീസോ, എൻട്രി ഫീസോ ഉണ്ടായിരിക്കുന്നതല്ല.
മികച്ച ചിത്രങ്ങൾക്കും വിഡിയോക്കും ഒന്ന്, രണ്ടു, മൂന്ന് സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനം നൽകുന്നതാണ്