Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2024 20:59 IST
Share News :
കടുത്തുരുത്തി:തുരുത്തിപ്പള്ളി സെൻറ് ജോർജ് എൽപി സ്കൂളിന്റെ പുറകുവശത്തുള്ള കിണറ്റിൽ നിന്നും ഒരു വലിയ മൂർഖനെ കോട്ടയം സർപ്പ സ്നേക്ക് റസ്ക്യൂ ടീം അംഗം കുറുപ്പന്തറ ജോമോൻ ശാരിക റെസ്ക്യൂ ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഷൈജു സാർ കിണറും പരിസരവും വീക്ഷിക്കുന്നതിനിടയിൽ കിണർ മൂടി ഇട്ടിരുന്ന വല പൊക്കി അകം പരിശോധിച്ചപ്പോൾ കിണറിനകത്ത് അകപ്പെട്ട പാമ്പിനെ കാണുകയായിരുന്നു ഉടൻ തന്നെ പിടിഎ പ്രസിഡൻറ് ജോൺസൺ ജോസഫിനെയും പി ടി എ അംഗങ്ങളായ ജിതിൻ ജെയിംസ് , സിജുവിനെയും സജി മോൻയെയും വിവരം അറിയിക്കുകയും അവർ സർപ്പ ടീം അംഗമായ ജോമോൻ ശാരികയെ വിളിക്കുകയായിരുന്നു.അദ്ദേഹം ഉടൻതന്നെ സ്ഥലത്തെത്തുകയും 5 അടിയോളം വലിപ്പമുള്ള പാമ്പിനെ റെസ്കു ചെയ്യുകയും ചെയ്തു
.ഈ സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തതും സ്കൂളിൻ്റെ ചുറ്റുപാടും ഉള്ള റബർ തോട്ടങ്ങളിൽ കാട് വളര്‍ന്നു നിൽക്കുന്നതും പാമ്പിൻ്റെ ശല്യം കൂടുതൽ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു
സ്കൂളിൻറെ പുറകുവശം മുഴുവനും റബർ തോട്ടങ്ങളും കാടും ആണ് ഇതിനിടയ്ക്കാണ് കിണർ . റബർതോട്ടങ്ങളും സ്കൂളുമായി വേർതിരിവിനായി മതിലില്ലാത്തതിനാൽ പാമ്പുകളുടെ ശല്യം സ്കൂളിനുള്ളിലേക്കും ഉണ്ടാകുവാൻ സാധ്യതയുണ്ട് അതുകൊണ്ട് ഈ സ്കൂളിന് നിർബന്ധമായും പുറകുവശത്തെങ്കിലും ഒരു മതിൽ ആവശ്യമാണെന്നും അതിനായി അധികാരികൾ ശ്രദ്ധിക്കണമെന്നും പി ടി എ പ്രസിഡൻ്റും അംഗങ്ങളും എംഎൽഎക്കും എംപിക്കും നിവേദനം നൽകുമെന്നും അറിയിച്ചു
ഇതുപോലെ നിങ്ങൾക്ക് ഉപദ്രവകരമായി കാണുന്ന പാമ്പുകളെ റെസ്ക്യു ചെയ്യുവാൻ കോട്ടയം സർപ്പാ ടീമിൽ വിവരം അറിയിക്കുക ഫോൺ 0481 2310412, 9847021726 അല്ലെങ്കിൽ റെസ്ക്യൂവറുടെ നമ്പറിൽ വിളിക്കുക 9447456779 സർപ്പ മൊബൈൽ ആപ്പിലൂടെയും വിവരങ്ങൾ അറിയിക്കാം
Follow us on :
Tags:
More in Related News
Please select your location.