Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Oct 2024 07:47 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി നന്നമ്പ്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ചെമ്മാട് വെഞ്ചാലി പാടത്ത് ആമ്പൽപ്പൂ കാണാൻ എത്തുന്ന ടൂറിസ്റ്റുകൾക്ക് അനധികൃതമായി ഫൈബർ തോണിയും ഇറക്കി കാണികളെ വെച്ച് ജീവൻ പണയം വെച്ചുള്ള യാത്ര നടത്തുന്നതിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി അറഫാത്ത് എംസി പാറപ്പുറം , അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്കും നിവേദനം നൽകുന്നുണ്ട്.
സുരക്ഷിത യാത്രക്കായി താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ല കലക്ടർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങള്‍ക്ക് പുല്ലുവില.
ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ വിനോദസഞ്ചാരികളുടെ തോണിയാത്ര. ഒരുവർഷം മുമ്പ് താനൂർ പൂരപ്പുഴയിലുണ്ടായ ബോട്ട് ദുരന്തത്തെ തുടർന്നാണ് കലക്ടർ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. എന്നാല്‍ മലപ്പുറം ജില്ലയില്‍ തന്നെ സുരക്ഷ സംവിധാനങ്ങള്‍ കാറ്റില്‍ പറത്തിയാണ് ചിലരുടെ തോണി യാത്ര
പൊതുജനങ്ങളുടെ ജീവൻ പണയം വെച്ചുള്ള തോണി സർവീസ് നടത്തുന്നത് നിർത്തണമെന്നും നിയമപരമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടുകൂടി പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അടിയന്തരമായി പരിഹാരം കാണുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകുന്നത്.
Follow us on :
Tags:
More in Related News
Please select your location.