Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2026 20:20 IST
Share News :
മലപ്പുറം : മലപ്പുറത്ത് അരിപ്പൊടി നിർമാണ യന്ത്രത്തില്‍ കൈ കുടുങ്ങി തൊഴിലാളിയുടെ കൈ അറ്റു. അസം സ്വദേശിയായ മുജാഹിദുല്‍ ഇസ്ലാമിന്റെ കൈ ആണ് അറ്റത്. ഇന്ന് രാവിലെയാണ് സംഭവം.
യന്ത്രം വൃത്തിയാക്കുന്നതിനിടയിലാണ് കൈ കുടുങ്ങിയത്. മലപ്പുറത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്. മുക്കാല്‍ മണിക്കൂറോളം മുജാഹിദുല്‍ ഇസ്ലാമിന്റെ കൈ യന്ത്രത്തില്‍ കുടുങ്ങി. മലപ്പുറം ചട്ടിപറമ്പ് വട്ടപറമ്പില്‍ ആണ് അപകടം നടന്നത്. കുന്നത്തൊടി ഷാഹുല്‍ ഹമീദിന്റെ ഉടമസ്ഥതയില്‍ ഉള്ള ഫാക്ടറിയില്‍ ആണ് അപകടം നടന്നത്.
Follow us on :
Tags:
More in Related News
Please select your location.