Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ 68.09% പോളിംഗ്

27 Apr 2024 12:24 IST

R mohandas

Share News :

കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പ്.

കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ 68.09% പോളിംഗ്; ജില്ലയൊട്ടാകെ 68.52%

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒടുവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 68.09 ശതമാനം പേര്‍ വോട്ടിട്ടു .479491 സത്രീകള്‍/423837പുരുഷൻമാര്‍/6 ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിങ്ങനെയാണ് കണക്കുകൾ.ഏഴു നിയമസഭാ മണ്ഡലങ്ങളായ ചവറ 69.19(124779) ,പുനലൂര്‍ 65.32 (134804)  , ചടയമംഗലം 68.69 (139420) , കുണ്ടറ 69.50 (143841), കൊല്ലം 69.09 (119271)  ഇരവിപുരം 67.91 (117860), ചാത്തന്നൂര്‍ 67.08 (123359) എന്നിങ്ങനെയാണ് വോട്ടുശതമാനം/വോട്ടുചെയ്തവരുടെ എണ്ണം. 

ഏറ്റവുമധികം പോളിംഗ് കുണ്ടറ അസംബ്ലി മണ്ഡലത്തിലാണ്. കുറവ് പുനലൂരിലും . സ്ത്രീകള്‍ ഏറ്റവുമധികം വോട്ടു ചെയ്തത് ചടയമംഗലം നിയോജക മണ്ഡലത്തിലും(70.85) പുരുഷൻമാര്‍ ഏറ്റവുമധികം വോട്ടു ചെയ്തത് കൊല്ലം നിയോജക മണ്ഡലത്തിലുമാണ് (69.10) .


ജില്ലാതലവോട്ടു ശതമാനം 68.52. ഏറ്റവുമധികം വോട്ടുരേഖപ്പെടുത്തിയത് കരുനാഗപ്പള്ളി അസംബ്ലി മണ്ഡലത്തിലാണ് (73.00)


ആലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കരുനാഗപ്പള്ളി 73.00(156696), മാവേലിക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പത്തനാപുരം 65.13(120271), കൊട്ടാരക്കര 67.40(135432) , കുന്നത്തൂര്‍ 70.76(145461) ശതമാനം/എണ്ണം വോട്ടിട്ടു.  പോളിംഗ് സമയം അവസാനിച്ച ആറ് മണിക്കുശേഷവും 88 ബൂത്തുകളില്‍ ക്യൂവില്‍ ഉണ്ടായിരുന്ന വോട്ടറ•ാര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടിംഗ് പൂര്‍ത്തിയാക്കി.

പൊതുവില്‍ സമാധനപരമായിരുന്നു വോട്ടെടുപ്പെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് വ്യക്തമാക്കി. അത്യുഷ്ണം കണക്കിലെടുത്ത് ഒരുക്കിയ ക്രമീകരണങ്ങള്‍ കൂടുതല്‍പേര്‍ക്ക് വോട്ടുചെയ്യുന്നതിന് സഹായകമായി. സുരക്ഷാസംവിധാനങ്ങളോടെ വോട്ടുചെയ്ത യന്ത്രങ്ങളെല്ലാം സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്നുവെന്നും അറിയിച്ചു. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിനത്തിലാകും ഇവ പുറത്തെടുക്കുക. വോട്ടെടുപ്പില്‍ കൃത്യതയോടെയാണ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി നിര്‍വഹിച്ചതെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Follow us on :

More in Related News