Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Mar 2025 10:17 IST
Share News :
മലപ്പുറം : ജില്ലയിലെ കേരള കർഷകതൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. മലപ്പുറം ദിലീപ് മുഖർജി ഭവനിൽ നടന്ന പരിപാടി കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർ എ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കർഷകതൊഴിലാളി സംഘടനാ നേതാക്കളായ സുരേഷ്, കെ.കെ. ഹംസ, പി.ജി രാജഗോപാലൻ, ടി. മുഹമ്മദാലി, ഒ. ഗോപാലൻ, വി. അജയ് കുമാർ എന്നിവർ സംസാരിച്ചു. കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ സി കാഞ്ചന സ്വാഗതവും ക്ലർക്ക് കെ. ജൈസൽ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.