Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2024 16:03 IST
Share News :
തലയോലപ്പറമ്പ്: കേവലം തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമായി രാഷ്ടീയ പ്രവർത്തനം പരിമിതപ്പെടുത്താതെ നാടിന് സേവനവും വികസന പ്രവർത്തനങ്ങളും നടത്താൻ കഴിയണമെന്നും കേരളം പോലെ നവോത്ഥാന പ്രവർത്തനം നടന്ന മണ്ണിൽ വർഗ്ഗീയത ഇല്ലാതാക്കാൻ കോൺഗ്രസ് അധികാരത്തിൽ വരണമെന്നും മഹിളകൾക്ക് അതിൽ വലിയ പങ്ക് വഹിക്കാൻ കഴിയേണ്ടതുണ്ടെന്നും ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. മഹിളാ കോൺഗ്രസ്സ് തലയോലപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹിള സാഹസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലയോലപ്പറമ്പ് കെ.ആർ. ആഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ ബ്ലോക്ക് പ്രസിഡൻ്റ് ഡി. കുമാരി കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബെറ്റി ടോജോ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി വിജയമ്മ ബാബു, ജില്ലാ ഭാരവാഹികളായ ജെസ്സി വർഗ്ഗീസ്, സിന്ധു ബിനോയി, ധന്യാ സുനിൽ, മജിത ലാൽജി, ഓമന പാലക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.
കെ പി സി സി, ഡി സി സി, ബ്ലോക്ക് ഭാരവാഹികൾ, മഹിളാ കോൺഗ്രസ്സ്
ബ്ലോക്ക്, മണ്ഡലം നേതാക്കൾ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.