Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം കൂപ്പൺ നറുക്കെടുപ്പ്

16 Aug 2024 21:11 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം മേളയോടനുബന്ധിച്ച് പ്രതിവാര ജില്ലാതല കൂപ്പൺ നറുക്കെടുപ്പ് കുറവിലങ്ങാട്, ഭാരത് മാതാ കോംപ്ലക്‌സിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയിൽ നടന്നു. ഒന്നാം സമ്മാനം-അജിത്ത് കുമാർ (കൂപ്പൺ നമ്പർ: 19671) രണ്ടാം സമ്മാനം: സലീഫ് ടി. ഭാസ്‌കരൻ (കൂപ്പൺ നമ്പർ:19450 ) , മൂന്നാം സമ്മാനം - വിശ്വംഭരൻ (കൂപ്പൺ നമ്പർ:19682 ) എന്നിവർ അർഹരായി. ഖാദിബോർഡ് അംഗം കെ.എസ്. രമേഷ് ബാബു നറുക്കെടുപ്പ് നിർവഹിച്ചു. 2024 ഓണം ഖാദി മേള സെപ്റ്റംബർ 14 വരെ തുടരും. ഈ കാലയളവിൽ ഖാദി തുണിത്തരങ്ങൾക്കു 30% വരെ റിബേറ്റ് ലഭിക്കും. സർക്കാർ അർധ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 1,00,000/- രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും.



Follow us on :

More in Related News