Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2024 19:57 IST
Share News :
14 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ
കൊച്ചി: രണ്ടു സ്ഥലങ്ങളിൽ നിന്ന് 14 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ. കാലടി നെട്ടിനംപിള്ളി മാണിക്യമംഗലം കാരിക്കോട്ട് ശ്യാംകുമാർ (37), കോടനാട് മുടക്കുഴ കാഞ്ഞിരത്തിങ്കൽ ലിജോ ജോർജ് കുര്യൻ (33), ഒഡീഷ കണ്ടമാൽ സ്വദേശികളായ പവിത്ര പരസേത്ത് (25), ബിജയ് നായക്ക് (27) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും തടിയിട്ട പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോന. ഒഡീഷയിൽ നിന്ന് അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനത്തിലായിരുന്നു മലയാളികളായ രണ്ടു പേർ ഒമ്പത് കിലോ കഞ്ചാവ് കടത്തിയത്. ഓടക്കാലി ഭാഗത്തേക്കാണ് തൊഴിലാളികളെ കൊണ്ടുവന്നത്. പെരുമ്പാവൂർ ഭാഗത്ത് വാഹനം തടഞ്ഞ് നിർത്തിയാണ് പരിശോധന നടത്തിയത്. പ്രത്യേകം കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. ഇവർ ഇതിനു മുമ്പും കഞ്ചാവ് കൊണ്ടു വന്നിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
ഒഡീഷ കണ്ടമാൽ സ്വദേശികളെ അഞ്ച് കിലോ കഞ്ചാവുമായി പഴങ്ങനാട് ഭാഗത്ത് നിന്നുമാണ് പിടികൂടിയത്. സൗത്ത് കളമശ്ശേരിയിലുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതികൾ നാട്ടിൽനിന്ന് കഞ്ചാവ് എത്തിച്ച വിൽപ്പന നടത്തിവരികയായിരുന്നു. ഞായറാഴ്ച പുലർച്ചെ ട്രെയിൻ മാർഗ്ഗം കളമശ്ശേരിയിൽ കഞ്ചാവുമായി എത്തിയ വിജയ് നായിക്ക്, പവിത്ര പർസെത് എന്നിവർ പഴങ്ങനാട് ഭാഗത്ത് വിൽപ്പനക്കായി എത്തുകയായിരുന്നു. ഒഡീഷ്യയിൽ നിന്ന് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ മുപ്പതിനായിരം രൂപയ്ക്കാണ് വിൽപ്പന നടത്തിവന്നിരുന്നത്. എ.എസ്.പി മോഹിത് റാവത്ത്, നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി.പി ഷംസ്, ഇൻസ്പെക്ടർ ഏ.എൽ അഭിലാഷ്, എസ്.ഐ ജെ. സജി, എ.എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ്, കെ.എ നൗഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Follow us on :
Tags:
More in Related News
Please select your location.