Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത്, ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍കരണ ക്ലാസ്സും യോഗാ പരിശീലനവും സംഘടിപ്പിച്ചു.

06 Nov 2024 19:50 IST

santhosh sharma.v

Share News :

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിന്റെയും ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ബോധവല്‍കരണ ക്ലാസ്സും യോഗാ പരിശീലനവും സംഘടിപ്പിച്ചു. കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു പ്രദീപ്, വാര്‍ഡ് മെമ്പര്‍ പോള്‍ തോമസ്, സ്‌കൂള്‍ പ്രധാനാധ്യാപിക കെ.എം വിജയലക്ഷ്മി, ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫിസര്‍ ഡോ. മനു ആര്‍ മംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു. 'വിദ്യാര്‍ഥികളും മാനസികാരോഗ്യവും' എന്ന വിഷയത്തില്‍ ഡോ. സൗമ്യ രാജന്‍ ക്ലാസ് നയിച്ചു. ആയുഷ് വകുപ്പ് യോഗാ ഇന്‍സ്ട്രക്ടര്‍ ആര്‍ ശാലിനി യോഗാപരിശീലനം നല്‍കി. സ്‌കൂളില്‍ എല്ലാ ബുധനാഴ്ചകളിലും വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യോഗാപരിശീലനം നല്‍കും.



Follow us on :

More in Related News