Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2025 07:26 IST
Share News :
സി. ഐ. ഇ. ആർ മദ്റസ അധ്യാപക സമ്മേളനത്തിന് ഉജ്ജ്വല സമാപനം.
കോഴിക്കോട് : പുതുതലമുറയിൽ ലഹരി ഉപയോഗവും അനുബന്ധ കുറ്റ കൃത്യങ്ങളും വർധിച്ചു വരുന്ന പശ്ചാതലത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന് ഊന്നൽ നൽകി സ്ക്കൂൾ - മദ്റസ പാഠപുസ്തകങ്ങളിൽ ആവശ്യമായ പരിഷ്ക്കരണങ്ങൾ വരുത്തണമെന്ന് കോഴിക്കോട്ട് സമാപിച്ച സി.ഐ. ഇ.ആർ സംസ്ഥാന തല മദ്റസ അധ്യാപക സമ്മേളനം ആവശ്യപ്പെട്ടു. കുട്ടികൾ ലഹരിയിലേക്ക് വഴുതിപ്പോകുന്ന സാഹചര്യങ്ങൾ പൂർണ്ണമായും ഇല്ലാതാക്കി ജീവിത സുരക്ഷ ഉറപ്പുവരുത്താൻ മാതാപിതാക്കൾ, അധ്യാപകർ , ഭരണകൂട സംവിധാനങ്ങൾ എന്നിവ ജാഗ്രതയോടെ പ്രവർത്തിക്കണം. ഒരു വശത്ത് ലഹരി വിരുദ്ധ ബോധവൽക്കരണങ്ങൾ അഭംഗുരം തുടരുകയും മറുവശത്ത് മദ്യം ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങളുടെ ലഭ്യത ഉദാരമാക്കുകയും ചെയ്യുന്ന സർക്കാർ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും കേരളത്തിൽ സമ്പൂർണ്ണ മദ്യ-ലഹരി നിരോധനം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മദ്റസകളെ തീവ്രവാദ കേന്ദ്രങ്ങളാക്കി ചിത്രീകരിച്ച് കേന്ദ്ര ആനുകൂല്യങ്ങൾ എടുത്ത് കളഞ്ഞ കേന്ദ്ര സർക്കാർ നടപടി തിരുത്തണമെന്നും വർഗീയതയും ധ്രുവീകരണങ്ങളുമില്ലാതാക്കി ബഹുസ്വര സമൂഹത്തിലെ സഹിഷ്ണുതയും സാഹോദര്യവും സംരക്ഷിക്കാൻ മദ്റസ പാഠപുസ്തകങ്ങളിലൂടെ നടത്തുന്ന ബോധവൽക്കരണങ്ങൾ ഭരണകൂടങ്ങൾ കാണാതെ പോകരുതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ധാർമിക മൂല്യങ്ങൾ അവഗണിക്കപ്പെടുന്ന സമകാല സാഹചര്യത്തിൽ ധാർമിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന അധ്യാപകരുടെ ശാക്തീകരണം ലക്ഷ്യം വെച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.അധ്യാപകൻ ,പഠിതാവ് , കരിക്കുലം, ക്ലാസ്സ് റൂം , സ്ഥാപനം എന്നീ പ്രധാന തീമുകൾ അടിസ്ഥാനമാക്കി നടന്ന പഠനങ്ങളും ചർച്ചകളുമായിരുന്നു സമ്മേളനത്തിലെ പ്രധാന ഇനം. "മാറുന്ന തലമുറ, മികവുറ്റ ശിക്ഷണം " എന്ന പ്രമേയത്തിൽ നടന്ന സമ്മേളനം കോഴിക്കോട് കല്ലായ് ഒ.എ.കെ കൺവെൻഷൻ സെന്ററിൽ കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡണ്ട് സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു..സി ഐ ഇ ആർ ചെയർമാൻ ഡോ:ഐ പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. എക്സലൻസ് അവാർഡുകൾ കെ. എൻ. എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി എൻ.എം അബ്ദുൽ ജലീൽ വിതരണം ചെയ്തു.ഡോ: ഇ കെ അഹമ്മദ് കുട്ടി, കെ.പി. സകരിയ്യ , അഡ്വ. പി. മുഹമ്മദ് ഹനീഫ് എന്നിവർ അധ്യാപകരെ ആദരിച്ചു.എ ടി ഹസൻ മദനി, പി ടി അബ്ദുൽ മജീദ് സുല്ലമി, ടി പി ഹുസൈൻ കോയ, ഡോ.മൻസൂർ ഒതായി, എംടി അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു.ഡോ: ജമാലുദ്ദീൻ ഫാറൂഖി, ഡോ:സുലൈമാൻ മേൽപ്പത്തൂർ ,അബ്ദുൽ ഗഫൂർ തിക്കോടി, അബ്ദുൽ എസ് പി ,ഉസാമ അബ്ദു ജബ്ബാർ, ടി ടി ഫിറോസ്, ജുനൈസ് മുണ്ടേരി, അബ്ദുൽ വഹാബ് നൻമണ്ട എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾപ്രബന്ധങ്ങൾ അവതരിപ്പിച്ചു.സമാപന സമ്മേളനം കെ.എൻ എം മർക്കസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം അഹ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു..ഇബ്രാഹിം പാലത്ത് അധ്യക്ഷത വഹിച്ചു.പ്രതിഭാ അവാർഡുകൾ ഐ എസ്. എം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഡോ. കെ.ടി അൻവർ സാദത്തും വിചാരം അവാർഡ് എം ജിഎം പ്രസിഡൻറ് സൽമാ അൻവാരിയ്യ, ഐ.ജി.എം പ്രസിഡണ്ട് ജിദ മനാൽ എന്നിവരും രചന അവാർഡ് എംഎസ്എം പ്രസിഡൻറ് ജസിൻ നജീബും വിതരണം ചെയ്തു.. റഷീദ് പരപ്പനങ്ങാടി , അബ്ദുൽ മജീദ് പുത്തൂർ പ്രസംഗിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആയിരത്തിലധികം മദ്റസ അധ്യാപകർ സമ്മേളനത്തിൽ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.