Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം; തിരുവനന്തപുരത്ത് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സറായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

17 Jun 2024 17:45 IST

Enlight Media

Share News :

തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സറായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

സമൂഹമാദ്ധ്യമങ്ങളിലൂടെ പെണ്‍കുട്ടി അധിക്ഷേപത്തിന് ഇരയായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സറായ 18കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങുന്നത്. നെടുമങ്ങാട് സ്വദേശിയായ ഒരു യുവാവുമായി പെണ്‍കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നെന്നും ഈ സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ യുവാവ് സമൂഹമാദ്ധ്യമങ്ങളില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചെന്നും ആരോപണമുണ്ട്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാത്ഥിയാണ് മരിച്ച പെണ്‍കുട്ടി. നിലവില്‍ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Follow us on :

More in Related News