Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം കഥാപശ്ചാത്തലമാക്കി ഡോക്ടർ എം എസ് അജയകുമാർ, വൈക്കം നാണപ്പൻ എന്നിവർ ചേർന്നെഴുതിയ ഉത്സവബലിയെന്ന നോവൽ പ്രകാശനം ചെയ്തു.

08 Nov 2024 17:16 IST

santhosh sharma.v

Share News :

വൈക്കം: ചരിത്രമുറങ്ങുന്ന വൈക്കം കഥാപശ്ചാത്തലമാക്കി ഡോക്ടർ എം എസ് അജയകുമാറും വൈക്കം നാണപ്പനും ചേർന്നെഴുതിയ ഉത്സവബലിയെന്ന നോവൽ പ്രകാശനം ചെയ്തു. വൈക്കം സത്യഗ്രഹത്തിനു രണ്ടു നൂറ്റാണ്ടു മുമ്പുള്ള വൈക്കത്തെ സാമൂഹിക അന്തരീക്ഷത്തിലെ ദുരഭിമാന ക്രൂരതകളും ദൂരാചാരങ്ങളും അനാവരണം ചെയ്യുന്ന നോവൽ നാടിൻ്റെ സാമൂഹിക നവോത്ഥാനത്തിൻ്റെ ചരിത്രമാണ് വെളിവാക്കുന്നത്. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ സുനിൽ പി. ഇളയിടം പുസ്തക പ്രകാശനം നിർവഹിച്ചു. മനുഷ്യാന്തസിനെ ഉയർത്തുന്ന ചെറുതും വലുതുമായ മഹത്തായ സമരങ്ങൾ കേരളത്തിൽ നടന്നെങ്കിലും അവയൊന്നും ,സി.വി. രാമൻപിള്ളയുടെ ധർമ്മ രാജയെപ്പോലെയോ ഉറൂബിൻ്റെ സുന്ദരികളും സുന്ദരിമാരുമെന്ന കൃതിയെ പോലെയോ നോവലായി തീർന്നില്ലെന്ന് പ്രമുഖ പ്രഭാഷകനായ സുനിൽ പി. ഇളയിടം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഡി. ബി കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി പ്രഫ. കെ.എസ് ഇന്ദു അധ്യക്ഷത വഹിച്ചു. എം.ഡി. ബാബുരാജ്, എം.കെ.ഷിബു, സാംജി ടി വി പുരം, ഡോ. എം. എസ്. അജയകുമാർ,തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം നാണപ്പന് ഡൽഹി ലയം ഗ്രൂപ്പ് നൽകിയ നാഷണൽ അവാർഡ് ഒക്ടോബർ 26ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ സ്വീകരിക്കാൻ സാധിക്കാത്തതിനെ തുടർന്ന് സംഘാടകർ പുസ്തക പ്രകാശന വേദിയിലെത്തി അവാർഡ് സമർപ്പിച്ചു.

Follow us on :

More in Related News