Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലടി ആദിശങ്കര ജൻമഭൂമിക്ഷേത്രത്തിൽ ശങ്കരാചാര്യരുടെയും സ്വാമി സച്ചിദാനന്ദ ശിവാഭിനവ നരസിംഹ ഭാരതിയുടെും പ്രതിമ സ്ഥാപിച്ചു..

09 May 2024 18:02 IST

Prasanth parappuram

Share News :

അങ്കമാലി: കാലടി ആദിശങ്കര ജൻമഭൂമിക്ഷേത്രത്തിൽ ശങ്കരാചാര്യരുടെയും സ്വാമി സച്ചിദാനന്ദ ശിവാഭിനവ നരസിംഹ ഭാരതിയുടെും പ്രതിമ സ്ഥാപിച്ചു.24 അടി ഉയരമുളളതാണ് ശങ്കരാചാര്യരുടെ പ്രതിമ. ഫൈബർ ഗ്ലാസിലാണ് പ്രതിമ തീർത്തിരിക്കുന്നത്. കണുർ സ്വദേശി ശിൽപി പ്രേം പി ലക്ഷ്മണിന്റെ നേതൃത്വത്തിലാണ് ആണ് ശങ്കരാചാര്യരുടെ പ്രതിമ നിർമിച്ചത് . ഒന്നര വർഷം കൊണ്ടാണ് പ്രതിമ നിർമാണം പൂർത്തിയാക്കിയത്. ശങ്കരാചാര്യരുടെ ജന്മസ്ഥലം കാലടിൽ കണ്ടെത്തിയ സ്വാമിയാണ് സ്വാമി സച്ചിദാനന്ദ ശിവാഭിനവ നരസിംഹ ഭാരതി. ശൃംഗേരിയുടെ മുപ്പത്തി മൂന്നാം മഠാധിപതിയായിരുന്നു. 1910 ലാണ് കാലടിയിൽ സ്വാമി ആദിശങ്കര ജൻമഭൂമിക്ഷേത്രം നിർമിച്ചതും ശങ്കരാചാര്യരുടെ പ്രതിഷ്ഠ നടത്തിയതും. രണ്ട് പ്രതിമകളും ഭക്തജനങ്ങൾക്ക് കാണാൻ തുറന്ന് നൽകിയിട്ടുണ്ട്. ഔദ്യോഗിക അനാച്ഛാദന ചടങ്ങുകൾ പിന്നീട് നടക്കും.



Follow us on :

More in Related News