Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2024 21:04 IST
Share News :
പീരുമേട്: സിവിൽ സ്റ്റേഷൻ ഗസ്റ്റ് ഹൗസ് റോഡിലെ മെറ്റിലിളകി പൊളിഞ്ഞു.
കഴിഞ്ഞ പ്രളയത്തിൽ
തകർന്ന റോഡ് 2023-24 പദ്ധതിയിലുൾപെടുത്തി 15 ലക്ഷം രൂപയുടെ കരാറാണ് നൽകിയത്. കരാറുകാരൻ രാത്രിയുടെ മറവിൽ ഈ റോഡിലെ കലുങ്കിൻ്റെ ഭാഗം കോൺ ക്രിറ്റ് ചെയ്യുകയായിരുന്നു. സിമൻ്റിന് പകരം മെറ്റൽ പൊടി ചേർത്താണ് കോൺ ക്രിറ്റ് നടത്തിയത്. മാർച്ച് മാസത്തിൽ നടത്തിയ നിർമാണ പ്രവൃത്തിയിലാണ് വ്യാപക അഴിമതി നടന്നിരിക്കുന്നത്. . സിമൻ്റ് ഉപയോഗിച്ചു എന്ന് കാണിക്കാൻ ഉപയോഗശൂന്യമായ സിമൻ്റ് ചാക്കുകൾ ഇവിടെയും ഐ.എച്ച്.ആർ.ഡി സ്കൂളിന് സമീപം ഉപേക്ഷിച്ചിട്ടുണ്ട്. നിർമാണം നടക്കുമ്പോൾ ഉത്തരവാദപ്പെട്ട ഉദ്ദ്യേഗസ്ഥർ ആരും തന്നെ മേൽനോട്ടം വഹിക്കാൻ ഇല്ലായിരുന്നുവെന്നും മഴക്കാലം ആരംഭിക്കുമ്പോൾ റോഡ്പഴയപടിയാകുമെന്നുംപ്രദേശവാസികൾ പറഞ്ഞു. ഈ നിർമാണ പ്രവൃത്തിയെ കുറിച്ച് സമഗ്ര അന്വേഷണം
വേണമെന്നുംനാട്ടുകാർ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.