Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2024 21:52 IST
Share News :
കടുത്തുരുത്തി:പാലിയുടെയും സാഹോദര്യ സമത്വ സംഘത്തിൻ്റെയും മാർഗയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കർ 133-ാം ജന്മദിനാഘോഷവും
കെ.കെ. കൊച്ചിന് സമഗ്രസംഭാവനയ്ക്കുള്ള
ജയന്തി അവാർഡ് സമർപ്പണവും സംഘടിപ്പിച്ചു .
2024 ഏപ്രിൽ 14 ഞായർ 2 മണി മുതൽ 6 മണിവരെ കടുത്തുരുത്തി
കടപ്പൂരാൻ ഓഡിറ്റോറിയത്തിൽവച്ച് നടന്ന പരിപാടിയിൽ പുരസ്കാരസമർപ്പണം,
സാംസ്കാരികസമ്മേളനം ,
ആദരിക്കൽ, കവിയരങ്ങ് തുടങ്ങിയവ നടന്നു . സാംസ്കാരിക സമ്മേളനഉദ്ഘാടനം പ്രമുഖകവിയും എഴുത്തുകാരനും ഫിലിം ആർട്ടിസ്റ്റുമായ ബാലചന്ദ്രൻ ചുള്ളിക്കാട് നിർവഹിച്ചു. ഫലകവും ക്യാഷ് അവാർഡും കെ.കെ. കൊച്ചിനുവേണ്ടി മകൻ കെ.കെ. ജയസൂര്യൻ ഏറ്റുവാങ്ങി. കെ.കെ. കൊച്ചിൻ്റെ സഹോദരങ്ങൾ കെ.കെ. ബാബുരാജ്, കെ. കെ. മണി മറ്റു ബന്ധുമിത്രാദികളും സന്നിഹിതരായി.
കെ.കെ. കൊച്ചിൻ്റെ സമകാലികരായ എഴുത്തുകാരും, സാംസ്കാരിക പ്രവർത്തകരും, സഹപ്രവർത്തകരും ഉൾപ്പെടുന്ന പ്രമുഖരായ നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ സാക്ഷിയായി.
സാമൂഹ്യ സാംസ്കാരിക മേഖലയിലെ വ്യക്തിത്വങ്ങളായ കെ.കെ.എസ്. ദാസ്, കെ.എം. സലിംകുമാർ, പ്രൊഫ. ടി.എം. യേശുദാസൻ, വി.വി. സ്വാമി, ലൂക്കോസ് കെ. നീലംപേരൂർ , ഡി.പി. കാഞ്ചിരാം, കെ.കെ. ബാബുരാജ്, കെ. ശശിധരൻ മാസ്റ്റർ, പി.ജി. ഗോപി എന്നിവർ സംസാരിച്ചു. രജനി പാലാമ്പറമ്പിൽ, ഡോ. എ.കെ. വാസു, സുജാതാ ശ്രീധരൻ, ബിനു സമീവോത്തമപുരം, ഡോ. ജോബിൻ ചാമക്കാല ( അസിസ്റ്റൻ്റ് പ്രൊഫസർ കുറവിലങ്ങാട് ദേവമാതാ കോളേജ് ) എ.വി. മുരുകരാജ് , ബിനോജ് ബാബു, അജിത് സിംഹൻ, കണ്ണൻമേലോത്ത്, തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ചു. കെ.കെ. കൊച്ചിൻ്റെ പുസ്തകം " സമുദായവാദവും സമുദായരാഷ്ട്രീയവും " കണ്ണൻമേലോത്തിൻ്റെ പുസ്തകം " ജാതിരഹിതസിനിമകൾ " എന്നീ പുസ്തകങ്ങളുടെ പ്രകാശനം ബാലചന്ദ്രൻ ചുള്ളിക്കാട്, ഡോ. അജയ് എസ്. ശേഖർ ( അസി. പ്രൊഫസർ കാലടി സർവകലാശാല ) എസ്. ജോസഫ് എന്നിവർ ചേർന്ന് നിർവഹിച്ചു.
കെ.കെ.എസ്. ദാസ്, കെ.എം.സലിം കുമാർ, പ്രൊഫ.ടി.എം. യേശുദാസൻ, വി.വി. സ്വാമി, ലൂക്കോസ് കെ. നീലമ്പേരൂർ , ഡി .പി. കാഞ്ചിരാം, കെ.കെ. ബാബുരാജ്, എസ്.ജോസഫ്, രജനി പാലാമ്പറമ്പിൽ, പി.ജി. ഗോപി, അജയ് ശേഖർ, സലിം അഞ്ചൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കവിയരങ്ങിൻ്റെ ഉദ്ഘാടനം പ്രമുഖകവിയും സാഹിത്യ അക്കാദമി മുൻഅംഗവുമായ എസ്. ജോസഫ് നിർവഹിച്ചു . പ്രമുഖകവികൾ എസ്. കണ്ണൻ, ധന്യ വേങ്ങച്ചേരി , സലിം അഞ്ചൽ , അജിത എം.കെ, എം.സി. സുരേഷ്, ബിന്ദു കമലൻ, പ്രകാശ് ചെന്തളം , മണികണ്ഠൻ അട്ടപ്പാടി , സുനിതാ തോപ്പിൽ, അജിത് ശേഖരൻ, ദശമി സുന്ദർ, സുകുമാരൻ കടുത്തുരുത്തി, സിനി ഷാജി, ലതാ മഹേഷ് തുടങ്ങിയ കവികൾ കവിയരങ്ങിൽ പങ്കെടുത്തു. സമ്മേളനത്തിൽ ഡോ. എം.ബി. മനോജ് ( അസിസ്റ്റൻ്റ് പ്രൊഫസർ കാലിക്കറ്റ് സർവകലാശാല ) അദ്ധ്യക്ഷനായി. ഷിജുകുമാർ കുളത്തൂർ സ്വാഗതവും സുനിത തോപ്പിൽ നന്ദിയും രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.