Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ഹർത്താലിനിടെ സംഘർഷം: ബസുകൾ തടഞ്ഞു; 6 പേർ അറസ്റ്റിൽ

17 Nov 2024 15:56 IST

Shafeek cn

Share News :

കോഴിക്കോട് കോൺഗ്രസ് ഹർത്താലിനിടെ സംഘർഷം. ഹർത്താലിനെ അനുകൂലിയ്ക്കുന്നവർ ബസുകൾ തടയുകയും കടകൾ നിർബന്ധിപ്പിച്ച് അടപ്പിക്കുകയും ചെയ്തു. ബസ് ജീവനക്കാരും കടയുടമകളും സമരാനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി. പുതിയ ബസ്സ്റ്റാൻഡിലെത്തിയാണ് കോൺഗ്രസ് പ്രവർത്തകർ ബസുകൾ തടയുന്നത്. നഗരത്തിൽ പലയിടത്തും സമരാനുകൂലികൾ നിർബന്ധിച്ച് കടകൾ അടപ്പിച്ചതോടെ കടയുടമകൾ എതിർത്തു. മാവൂർ റോഡിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ചിനിടെ പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. മാവൂർ റോഡിൽ സംഘർഷാവസ്ഥയുണ്ടായി.


ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരെഞ്ഞടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് പ്രതിഷേധം. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. പാൽ, പത്രം, ആംബുലൻസ്, ആശുപത്രി, വിവാഹ സംഘം, മറ്റ് അവശ്യ സർവിസ് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. വ്യാപാരികൾ അടക്കം ജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹർത്താലുമായി സഹകരിക്കില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്.


സ്വകാര്യ ബസ് ജീവനക്കാരും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിൽ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റടക്കം ആറുപേര്‍ അറസ്റ്റിലായി.

Follow us on :

More in Related News