Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ (നവംബർ23) പുലർച്ചെ.

23 Nov 2024 00:04 IST

santhosh sharma.v

Share News :

വൈക്കം: ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ (നവംബർ 23) നടക്കും. പുലർച്ചെ 3.30 ന് നട തുറന്ന് ഉഷപൂജക്കും എതൃത്ത പൂജയ്ക്കും ശേഷം 4.30 നാണ് അഷ്ടമി ദർശനം. ശ്രീകോവിലിലെ വെള്ളിവിളക്കുകളിലെ നെയ്തിരി ദീപങ്ങൾ കൂപ്പുകൈയ്യായി ഉയരുന്ന മുഹൂർത്തത്തിൽ വൈക്കത്ത് പെരും തൃക്കോവിലപ്പൻ്റെ സർവാഭരണ വിഭൂഷിതമായ മോഹനരൂപം ദർശിച്ച് സായൂജ്യം നേടുവാൻ വിവിധ ദേശങ്ങളിൽ നിന്നായി ആയിരങ്ങൾ ക്ഷേത്രത്തിലെത്തും. അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ സന്നിധാനത്ത് അഷ്ടമി നാളിൽ 121 പറ അരിയുടെ വിഭവ സമൃദ്ധമായ പ്രാതലാണ് ദേവസ്വം ബോർഡ് ഒരുക്കുന്നത്. ഊട്ടുപുരയിൽ രണ്ടു നിലകളിലായി നടത്തുന്ന പ്രാതൽ രാവിലെ 11 ന് ആരംഭിക്കും. ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തർക്കും പ്രാതൽ നല്കുന്നതിനാണ് ദേവസ്വത്തിന്റെ ശ്രമം. തിരക്ക് നിയന്ത്രിക്കുന്നതിന് ബാരിക്കോഡും ഒരുക്കിയിട്ടുണ്ട്.

വൈക്കം എൻ എസ് എസ് യൂണിയൻ 25 പറ അരിയുടെയും വൈക്കം സമൂഹം 10 പറ, വടയാർ സമൂഹം 10 പറ, തമിഴ് ബ്രാഹ്മണസമൂഹം, ഗൗഡ സാരസ്വത ബ്രാഹ്മണസമൂഹം തുടങ്ങി നിരവധി സാമുദായിക സംഘടനകളുടെ നേതൃത്വത്തിലും ഭക്തർക്കായി പ്രാതൽ ഒരുക്കുന്നുണ്ട്‌. അഷ്ടമി പ്രമാണിച്ച് തിരക്ക് കണക്കിലെടുത്ത് ജലഗതാഗത വകുപ്പ് ,കെ.എസ് ആർ ടി സി എന്നിവർ അധിക സർവ്വീസ് നടത്തും. വൈക്കം ക്ഷേത്രനഗരിയിൽ ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് ശക്തമായ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.


Follow us on :

More in Related News