Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുത്തേരി പെരുമ്പടപ്പിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ബീവറേജ് ഔട്ട്ലറ്റ് പൂട്ടണം - മുക്കം നഗരസഭ ബി.ജെ.പി കൗൺസിലർമാർ .

20 Aug 2024 19:36 IST

UNNICHEKKU .M

Share News :




മുക്കം:മുക്കം നഗരസഭയിലെ മുത്തേരി പെരുമ്പടപ്പിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ബീവറേജ് ഔട്ട് ലെറ്റ് അടച്ചു പൂട്ടണമെന്ന് ബിജെപി കൗൺസിലർമാർ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.ഡിആൻറ് ഒ ലൈസൻസ് ലഭിക്കാതെയാണ് കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് ഔട്ട് ലെറ്റ് തുടങ്ങിയത്. . .വിദേശമദ്യശാലകൾ തുടങ്ങാൻ കോളനികളിൽ നിന്ന് ഇരുനൂറ് മീറ്റർ ദൂരപരിധി വേണമെ ന്നാണ് ചട്ടം . ഐ എച്ച് ഡി പി കോളനിയിൽ നിന്ന് നൂറ് മീറ്റർ അകലം പോലുമില്ലാതെയാണ് ഔട്ട് ലെറ്റ് പ്രവർത്തിക്കുന്നതെന്നും കൗൺസിലർമാർ ആരോപിച്ചു. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് കഴിഞ്ഞ 14 ന് വൈകുന്നേരം ഭരണകക്ഷിയായ സി പി എമ്മിൻ്റ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി നഗരസഭ ചട്ടങ്ങൾക്ക് വിരുദ്ധമായി സെക്രട്ടറി ലൈസൻ നൽകിയത്.16 ന് നടന്ന കൗൺസിൽ യോഗത്തിലും 17 കൗൺസിലർമാർ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൗൺസിലിൻ്റെ ഭൂരിപക്ഷ തീരുമാനപ്രകാരം ലൈസൻസ് റദ്ദ് ചെയ്യപ്പെട്ടതാണെന്നും ചട്ടം പാലിക്കാതെ നൽകിയ ഏതൊരു ലൈസൻസും റദ്ദ് ചെയ്യാൻ കൗൺസിലിന് അധികാരമുണ്ടെന്നും അവർ ചൂണ്ടികാട്ടി. ഔട്ട് ലെറ്റ് അടച്ചുപൂട്ടാൻ അധികൃതർ തയ്യാറാകാത്ത പക്ഷം നിയമപരമായി നേരിടുമെന്നും ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ബി ജെ പി നേതൃത്വം നൽകുമെന്നും കൗൺസിലർമാർ മുന്നറിയിപ്പ് നൽകി.. വാർത്ത സമ്മേളനത്തിൽ എം.ടി. വേണുഗോപാലൻ, വിശ്വനാഥൻ നികുഞ്ജം എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News