Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ ബോധവൽക്കരണം

23 Oct 2024 19:20 IST

Anvar Kaitharam

Share News :

ലഹരിക്കെതിരെ ബോധവൽക്കരണം


പറവൂർ: പറവൂർ എസ്.എൻ.വി. സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ നവതി ആഘോഷങ്ങളുടെ ഭാഗമായി എൻ. സി.സി കേഡറ്റുകൾ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി.

സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് മാനേജർ പി.എസ്. ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. ആലുവ എക്സൈസ് അസി. ഇൻസ്പെക്ടർ എസ്.എ സനൽകുമാർ ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡൻ്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമോദ് മാല്യങ്കര, പ്രിൻസിപ്പൽ വി ബിന്ദു, എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ രാധിരാജൻ എന്നിവർ സംസാരിച്ചു. വിദ്യാത്ഥികൾ ദീപം തെളിയിച്ച് ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തു.

Follow us on :

More in Related News