Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 16:10 IST
Share News :
തിരൂരങ്ങാടി : ജനകീയ വിഷയങ്ങൾ വാർത്തയാക്കിയതിന് സിറാജ് ലേഖകന് നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ തിരൂരങ്ങാടി നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്റെ നടപടിക്കെതിരെ കേരള മുസ് ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ കമ്മിറ്റി നഗരസഭ അധ്യക്ഷന് പരാതി നൽകി. നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ സി പി ഇസ്മായിൽ ആണ് സിറാജ് ലേഖകൻ ഹമീദ് തിരൂരങ്ങാടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയത്.
ജനകീയ വിഷയങ്ങൾ വാർത്തയാക്കിയതിന് ലേഖകന് നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ സി പി ഇസ്മായിലിന്റെ
നടപടി അത്യധികം അപലപനീയമാണ്.
ജനപ്രതിനിധികൾക്ക് നാട്ടിലുളള കാര്യങ്ങൾ അറിയിച്ചു കൊടുക്കുന്നത് പത്ര ധർമമാണ്. അത് നേട്ടങ്ങളും കോട്ടങ്ങളും ഒരേ സമയം പത്രങ്ങൾ വാർത്തയാക്കാറുണ്ട്. ആനിലക്ക് സിറാജ് പ്രസിദ്ധീകരിച്ച വാർത്ത ജനങ്ങളുടെ പക്ഷത്ത് നിന്നു കൊണ്ടാണ്. അത് ഉൾക്കൊള്ളാനുള്ള സഹിഷ്ണുതയും വിശാല മനസും ജനപ്രതിനിധികൾ കാണിക്കണം. അതിനെതിരെ ഇത്തരത്തിൽ ഭീഷണി മുഴക്കുന്നത് അംഗീകരിക്കാനാകില്ല. സുന്നി പ്രസ്ഥാനത്തിന്റെ മുഖപത്രമായ സിറാജ് ലേഖകന് നേരെയുള്ള ഭീഷണി പ്രസ്ഥാനം അതീവ ഗൗരവമായിട്ടാണ് കാണുന്നത്. ഭീഷണി മുഴക്കിയ വ്യക്തി മാപ്പ് പറയണം . ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ
ആവശ്യപ്പെട്ടു.
മുസ് ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി എം അബ്ദുർ റഹ്മാൻ കുട്ടിക്കും പരാതി നൽകിയിട്ടുണ്ട്. സോൺ ഭാരവാഹികളായ ഇ മുഹമ്മദ് അലി സഖാഫി, പി അബ്ദുർ റബ്ബ് ഹാജി, എം വി അബ്ദുർ റഹ്മാൻ ഹാജി, യു അബ്ദുർ റഹ്മാൻ , സിറാജ് ലേഖകൻ ഹമീദ് തിരൂരങ്ങാടി എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.