Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവയൽ ഗ്രാമപഞ്ചായത്ത് എംസിഎഫ് കെട്ടിടം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു

02 Oct 2024 13:40 IST

Basheer Puthukkudi

Share News :

പെരുവയൽ ഗ്രാമപഞ്ചായത്ത് വെള്ളിപറമ്പ് മൈലാടി കുന്നിൽ പുതുതായി നിർമ്മിച്ച എംസിഎഫ് കെട്ടിടം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. നേരത്തെ പഞ്ചാത്ത് നിർമ്മിച്ച കെട്ടിടം കത്തിനശിച്ചതിനെ തുടർന്ന് ശുചിത്വ മിഷനു പഞ്ചായത്തും ചേർന്ന് 40 ലക്ഷം രൂപ ചിലവഴിച്ചാണ് ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം നിർമ്മിച്ചത്. പുതിയ കെട്ടിടത്തിൽ ജീവനക്കാർക്ക് വിശ്രമ മുറിയും ശുചിമുറിയും നിർമ്മിച്ചിട്ടുണ്ട്.

 

പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വികസന ചെയർമാൻ എൻ. അബൂബക്കർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അനീഷ് പാലാട്ട്, ഷാഹിന സലാം, പഞ്ചായത്ത് മെമ്പർമാരായ ബിജു ശിവദാസ്, പി.എം ബാബു, രാഷ്ട്രീകക്ഷി പ്രതിനിധികളായ സി.എം സദാശിവൻ, എൻ.വി കോയ, ഹരിത കേരള മിഷൻ ബ്ലോക്ക് തല കോർഡിനേറ്റർ രാജേഷ്, ഹരിത കർമ്മ സേന സെക്രട്ടറി സ്മിത കാരാട്ട് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ ഷറഫുദ്ദീൻ സ്വാഗതവും പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് റഷീദ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News