Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാഴ് തുണികൾക്ക് പുതുജീവിതം പുനർജനി ശിൽപശാല സംഘടിപ്പിച്ച് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് .

17 May 2024 14:42 IST

PALLIKKARA

Share News :

വള്ളിക്കുന്ന്: മാലിന്യമുക്ത നവകേരളം എന്ന ആശയത്തിൻ്റെ ഭാഗമായി പുതു തലമുറയ്ക്ക് ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ മാധവാനന്തം, ചന്ദ്രൻ ബ്രേദേഴ്സ് ഹൈസ്ക്കൂളിലെ നേഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികൾക്കായി പുനർജനി പാഴ് തുണികൾക്ക് പുതുജീവൻ നൽകുന്ന ശിൽപശാല സംഘടിപ്പിച്ചു. ശിൽപശാലയുടെ ഉദ്ഘാടന കർമ്മം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗവും ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറിയുമായ ഉഷാ ചേലക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിപി സച്ചിദാനന്ദൻ , വിനീതാ കാളാടൻ, മാധവാനന്തം സ്കൂളിലെ നേഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറും അധ്യാപകനുമായ ഏലിയാസ് പി പി, സീതാ ലക്ഷ്മി സി, ഹരിതസഹായസംഘം ഗ്രീൻ വേംസ് ക്ലസ്റ്റർ കോഡിനേറ്റർ ഹാഷിർ നെജീബ്, ഉമ്മർ മുക്താർഎന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിന് ഹെൽത്ത് ഇൻപെക്ടർ ജമാലുദീൻ പി പി സ്വാഗതം പറഞ്ഞു. ഹരിതസഹായസംഘം പ്രൊജക്റ്റ് ഹെഡ് ഗോപിക സന്തോഷ്, നിധിഷ എം എൻ , ആകാശ് ബാബു എന്നിവർ ക്ലാസിന് നേതൃത്വം നൽകി. എകദിന ശിൽപശാലയിൽ പാഴ് തുണികൾ കൊണ്ട് ബാഗ് നിർമ്മാണം ഉൾപ്പെടെയുള്ള പാഴ് വസ്തുക്കളുടെ പുന ചംക്രമണ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ഗ്രാമപഞ്ചായത്ത് അംഗം പി എം രാധാകൃഷ്ണൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. മാലിന്യ സംസ്കരണ രംഗത്ത് നിരന്തമായ ബോധവൽക്കരണവും ക്യാമ്പനുകളുമാണ് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. വിദ്യാലയങ്ങളിൽ ഹരിത അസംബ്ലി, പെൻബോക്സ് ചലഞ്ച്, പൊതു സ്ഥലങ്ങളിൽ കവലകളിൽ 110 ബോട്ടിൽ ബൂത്തുകൾ, 46 മിനി എംസിഎഫുക്കളും സ്ഥാപിച്ചു കഴിഞ്ഞു.46 ഹരിത കർമ്മസേനാ അംഗ ങ്ങൾ ഏപ്രിൽ മാസം 21 ടൺ അജൈവ മാലിന്യങ്ങളാണ് തരംതരിച്ച് കയറ്റി അയച്ചിട്ടുള്ളത്. ഏപ്രിൽമാസം യൂസർ ഫീ ഇനത്തിൽ (362039) മൂന്ന് ലക്ഷത്തി അറുപത്തിരണ്ടായിരത്തി മൂപ്പത്തി ഒമ്പത് രൂപയും, അജൈവ മാലിന്യങ്ങൾ തരം തിരിച്ച് വിറ്റ വകയിൽ(85332) എൺമ്പത്തിഅയ്യായിരത്തി മൂന്നൂറ്റി മൂപ്പത്തിരണ്ട് രൂപയും ലഭിക്കുകയുണ്ടായി. മാലിന്യ സംസംക്കരണം കൂടുതൽ ഫലപ്രദമാക്കുന്ന തിൻ്റെ ഭാഗമായി 2300 സ്ക്വയർ ഫീറ്റ് വാടക കെട്ടിടത്തിലേക്ക് മെറ്റീരിയൽ കലക്ഷൻ സെൻ്റർ മാറ്റിയിട്ടുണ്ട്, സാധനങ്ങൾ വേഗത്തിൽ കലക്ഷൻ സെൻ്ററിൽ എത്തിക്കാൻ വലിയ വാഹനവും ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങുന്നുണ്ട്.

Follow us on :

More in Related News