Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Apr 2024 17:54 IST
Share News :
പുന്നയൂർകുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെയും,വിശുദ്ധ സെബാസ്റ്റിനോസിന്റെയും സംയുക്ത തിരുന്നാളിന് കൊടിയേറി.തൃശൂർ അതിരൂപത ചാൻസ്‌ലർ റവ ഫാ.ടൊമിനിക്ക് തലക്കോടൻ ആണ് കൊടിയേറ്റ കർമ്മം നടത്തിയത്.രണ്ടായിരത്തി അഞ്ഞൂറോളം ഹൈഡ്രജൻ ബലൂണുകളും ചടങ്ങിൽ അദ്ദേഹം ആകാശത്തേക്ക് ഉയർത്തി.വികാരി ഫാ.ഡെന്നീസ് മാറോക്കി സഹകാർമ്മികനായി.തുടർന്ന് ചാൻസലർ അച്ചന്റെ കാർമ്മികത്വത്തിൽ വിശുദ കുർബ്ബാനയും,പ്രസുദേന്തി ആശിർവാദവും സ്നേഹ വിരുന്നും നടന്നു.12,13,14,15 തിയ്യതികളിലാണ് തിരുന്നാൾ ആഘോഷിക്കുക.തിരുന്നാളിന്റെ ഭാഗമായിട്ടുള്ള സമർപ്പിത കുർബ്ബാനകൾക്ക് തുടക്കം കുറിച്ചു.വെള്ളിയാഴ്ച വൈകീട്ട് 7-ന് ദീപാലങ്കാ രത്തിന്റെ സ്വിച്ച് ഓൺ കർമ്മം വടക്കേകാട് എസ്എച്ച്ഒ ആർ.ബിനു നിർവഹിക്കും.തുടർന്ന് ഇടവക ദിനാഘോഷ പൊതുസമ്മേളനം കുടുംബ കൂട്ടായ്മ ഫൊറൊന ഡയറക്ടർ ഫാ.സെബിൻ പുത്തൂർ ഉദ്ഘാടനം ചെയ്യും,വികാരി ഫാ.ഡെന്നീസ് മാറോക്കി അധ്യക്ഷത വഹിക്കും.ഇടവകയിലെ കുടുംബ യൂണിറ്റുകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ,ആദരിക്കൽ,സമ്മാന ദാനം എന്നിവ നടത്തും.ശനിയാഴ്ച കാലത്ത് ദിവ്യബലി,വിശുദ്ധരുടെ കൂടുതുറക്കൽ കർമ്മം എന്നിവക്ക് മനകൊടി സാവിയോ ഹോം ഡയറക്ടർ റവ.ഡോ.ആന്റണി കൊള്ളന്നൂർ കാർമ്മികത്വം വഹിക്കും.തുടർന്ന് യൂണിറ്റുകളിൽ അമ്പ്,വള,എഴുന്നെള്ളിപ്പുകൾക്ക് ആരംഭം കുറിക്കും. രാത്രി 10.30-ന് എഴുന്നെള്ളിപ്പുകൾ സമാപിക്കുന്നത്തോടെ ബാന്റ് വാദ്യ സംഗമം നടത്തും.ഞായറാഴ്ച കാലത്ത് 9-ന് തിരുന്നാൾ കുർബ്ബാനക്ക് തൃശ്ശൂർ അതിരൂപത വികാരി ജനറൾ,റവ,ഫാ.ജോസ് കോനിക്കര മുഖ്യ കാർമ്മികനായിരിക്കും.ഫാ.ജോസ് ചിറപ്പണത്ത് സന്ദേശം നൽകും.തുടർന്ന് മനോഹരമായ പ്രദീക്ഷണം,രാത്രി,ഗാനമേള,തിങ്കളാഴ്ച കാലത്ത് പൂർവികരെ അനുസരിക്കുന്ന ദിവ്യബലിയോടെ സമാപനം കുറിക്കുമെന്ന് വികാരി ഫാ.ഡെന്നീസ് മാറോക്കി,ജനറൽ കൺവീനർ എം.കെ.കുരിയാക്കോസ്,ട്രസ്റ്റിമാരായ ബാബു എടക്കളത്തൂർ,ജോഷി ചൊവ്വല്ലൂർ,പബ്ലിസിറ്റി കൺ വീനർ ബെന്നി എടക്കളത്തൂർ,പ്രോഗ്രാം കൺവീനർ വർഗീസ് കൊമ്പൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.