Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലം ഉപജില്ലാ കായികമേള : കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി

15 Oct 2024 19:42 IST

Basheer Puthukkudi

Share News :

രണ്ടു ദിവസമായി മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന കുന്ദമംഗലം ഉപജില്ലാ കായിക മേളയിൽ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി . ആർ ഇ സി ജി വി എച്ച് എസ് രണ്ടാം സ്ഥാനവും മർക്കസ് എച്ച്. എസ് എസ് കാരന്തൂർ മൂന്നാം സ്ഥാനവും നേടി.

യുപി വിഭാഗത്തിൽ കുന്ദമംഗലം എച്ച് എസ് എസ് , മർക്കസ് എച്ച് എസ് എസ് കാരന്തൂർ, നായർകുഴി ജി എച്ച് എസ് എസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.എൽപി വിഭാഗത്തിൽ മലയമ്മ എ യു പി സ്കൂൾ ഒന്നാം സ്ഥാനവും ജി എൽ പി എസ് ചാത്തമംഗലവും സെൻ്റ് അലോഷ്യസ് എൽ പി എസ് കാരന്തൂരും രണ്ടാം സ്ഥാനവും, എ എം എൽപി എസ് കുന്ദമംഗലം മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഷിയോലാൽ വിതരണം ചെയ്തു.

Follow us on :

More in Related News