Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Sep 2025 19:21 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂളിന്റെ വാർഷിക കായികമേളയ്ക്ക് ഉജ്ജ്വല തുടക്കം.
മുൻ കേരള പൊലീസ് ഫുട്ബോൾ താരവും സ്കൂളിന്റെ പൂർവ വിദ്യാർത്ഥിയുമായ കെ. ടി. വിനോദ് കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
ബി.ഇ.എം. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ സുവർണലത ഗോഡ്കർ സ്വാഗതം ആശംസിച്ചു. പി.ടിഎ വൈസ് പ്രസിഡന്റ് നൗഫൽ ഇല്യാൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഫിസ്റ്റ്‌ബോൾ മത്സരത്തിൽ സിൽവർ മെഡൽ നേടിയ സ്കൂളിന്റെ പൂർവ വിദ്യാർത്ഥി മുഹമ്മദ് സിനാനെ ചടങ്ങിൽ ആദരിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അബ്ദുൾ നാസർ, സ്റ്റാഫ് സെക്രട്ടറി ലിപ്സൻ എം, കായിക അധ്യാപിക നിവ്യ ടോൾമ, ജൂബില ടീച്ചർ ഹേമ ടീച്ചർ എന്നിവർ നേതൃത്വം വഹിച്ചു. ഹെഡ്‌മിസ്ട്രസ് ആൻസി ജോർജ് നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.