Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരീക്കോട് താലൂക്കാശുപത്രിയിൽ അത്യാഹിത വിഭാഗം ഇന്ന് ആരംഭിച്ചു.

11 Jun 2024 19:48 IST

Jithu Vijay

Share News :

മലപ്പുറം : അരീക്കോട് താലൂക്കാശുപത്രിയിൽ അത്യാഹിത വിഭാഗം ഇന്ന് 6 മണിയോടെ പ്രവർത്തനം ആരംഭിച്ചു. ഇതോടെ 24 മണിക്കൂർ ഡോകടർമാരുടെ സേവനം രോഗികൾക്ക് ലഭിക്കും. നിലവിൽ കഴിഞ്ഞ ഫെബ്രുവരി 27ന് കാഷ്വാലിറ്റി തുടങ്ങാൻ ആരോഗ്യ മന്ത്രി നിർദ്ദേശം നൽകിയിട്ടും തുടർ നടപ്പടി സ്വീകരിക്കുവാൻ സൂപ്രണ്ട് അടക്കമുള്ളവർ തയ്യാറാകാത്തതിനെ തുടർന്ന് അരീക്കോട് എസ് ഡി പി ഐ പഞ്ചായത്ത് ഭാരവാഹികളായ പനോളിസുലൈമാൻ, പട്ടിരി മുജീബ് ഹൈകോടതിയിൽ റിട്ട് സമർപ്പിച്ചതിനെ തുടർന്ന് സർക്കാറിനോട് കോടതി വിശദീകരണം തേടിയിരുന്നു.


നാളെ (ബുധൻ)കോടതിയിൽ കേസ് വാദം കേൾക്കാനിരിക്കെ ഇന്ന് തന്നെ അടിയന്തിരമായി തുടങ്ങിയത് സാങ്കേതിക തടസമില്ല എന്ന് കോടതിയെ അറിയിക്കുന്ന നീക്കത്തിനാണ്. സംസ്ഥാന സർക്കാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ഡിഎംഒ ' അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്,

ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരിൽ നിന്ന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതിനാൽ മുഖം രക്ഷിക്കാനാണ് ഈ നീക്കം നടത്തിയത്. 


സേവ് അരീക്കോട് താലൂക്കാശുപത്രി ഫോറം ഭാരവാഹി കെ എം അബ്ദുൽ സലിം ഹൈകോടതിയിൽ നൽകിയ റിട്ട് ഈ മാസം അവസാന ആഴ്ചയിൽ ഹിയറിംഗ് വെച്ചതായി ഭാരവാഹികൾ അറിയിച്ചിരുന്നു.

നിലവിൽ ഒപി പ്രവർത്തിക്കുന്ന ഭാഗത്ത് തന്നെയാണ് അത്യാഹിത വിഭാഗവും പ്രവർത്തിക്കുക ഒ പി യിൽ രോഗികൾക്ക് കാത്തിരിപ്പിന് സൗകര്യമൊരുക്കിയ ഭാഗം ഉപയോഗപ്പെടുത്തിയാണ് നിരീക്ഷണ വാർഡ് സജീകരിച്ചിട്ടുള്ളത് .

Follow us on :

Tags:

More in Related News