Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപജില്ലാ കലോത്സവം: സ്വാഗതസംഘം രൂപീകരിച്ചു

04 Sep 2024 20:15 IST

Basheer Puthukkudi

Share News :


കുന്ദമംഗലം: ഒക്ടോബർ അവസാനവാരം പയമ്പ്ര ഗവ: ഹയർ സെക്കണ്ടറി സകൂളിൽ വെച്ച് നടക്കുന്ന കുന്ദമംഗലം ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ നടത്തിപ്പിനായി ജനപ്രതിനിധികളും വിവിധ രാഷ്ടീയ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവരും അധ്യാപകരും ഉൾപ്പെടുന്ന വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകി. കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ സരിത ചെയർപേഴ്സനായും പയമ്പ്ര ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ വി. ബിനോയ് ജനറൽ കൺവീനറായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ രാജീവ് ട്രഷററായും 501 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്.വിവിധ സബ് കമ്മറ്റി ചെയർമാമരെയും കൺവീനർമാരെയും തിരഞ്ഞെടുത്തു.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്വാഗതസംഘം രൂപീകരണ യോഗം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ സരിത അധ്യക്ഷത വഹിച്ചു.

Follow us on :

More in Related News