Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2025 13:32 IST
Share News :
തിരൂരങ്ങാടി : മൂന്നിയൂർ കുന്നത്ത് പറമ്പ് എ .എം .യു.പി സ്കൂളിന്റെ എഴുപത്തി രണ്ടാം വാർഷികവും 30 വർഷത്തെ സർവ്വീസിൽ നിന്നും വിരമിക്കുന്ന രണ്ട് അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും പ്രൗഡമായി നടന്നു. ജനബാഹുല്യം കൊണ്ടും കലാ പരിപാടികൾ കൊണ്ടും ഏറെ ശ്രദ്ധേയമായി. രണ്ട് ദിവസങ്ങളിലായി നടന്ന വാർഷിക യാത്രയയപ്പ് സമ്മേളനത്തിന് ഇന്നലെ സമാപനം കുറിച്ചു.
യാത്രയയപ്പ് സമ്മേളനം ഡെപ്യൂട്ടി കളക്ടർ എൻ എം. മെഹ്റലി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഡോ: കബീർ മച്ചി ഞ്ചേരി മുഖ്യാത്ഥിതിയായി.മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ എം. സുഹ്റാബി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.പി.മുനീർ മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സാജിത ടീച്ചർ, എൻ.എം.റഫീഖ്, ഉമ്മു സൽമ, ചാന്ത് അബ്ദുസ്സമത്, സ്കൂൾ മാനേജർ പി.വി.പി അഹമ്മദ്, വെളിമുക്ക് സർവ്വീസ് ബേങ്ക് പ്രസിഡണ്ട് വി.പി.അഹമ്മദ് കുട്ടി, ഹൈദർ കെ. മൂന്നിയൂർ, പി.വി.പി. മുസ്ഥഫ, സഫൂറ കെ ,എം.മൊയ്തീൻ മാസ്റ്റർ, സിദ്ധീഖ് എം, നാരായണൻ , കുന്നുമ്മൽ കമ്മദ് കുട്ടി ഹാജി, ഗിരീഷ്, സ്കൂൾ ലീഡർ പി.കെ.അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകരായ ദിനേശൻ മാസ്റ്റർ, പി.ടി. അബ്ദുൽ റഹീം മാസ്റ്റർ എന്നിവർ മറുപടി പ്രസംഗം നടത്തി.ഹെഡ്മാസ്റ്റർ കെ.പി. പ്രശാന്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ അബ്ദുള്ള നന്ദിയും പറഞ്ഞു.
30 വർഷത്തെ സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള ഉപഹാരം ഡെപ്യൂട്ടി കളക്ടർ എൻ.എം. മെഹ്റലി നൽകി. കലാ-കായിക മേളകളിലും എൽ.എസ്.എസ്,യു.എസ്.എസ്, അബാക്കസ് പരീക്ഷകളിലും വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൂളിലെ മുഴുവൻ ന്നുദ്ധ്യാപകരെയും വാർഷിക സ്നേഹോപകാരം നൽകി ആദരിച്ചു. നോവിന്റെ പാട്ടുകാരൻ ജംഷീർ കൈനിക്കരയുടെ നേത്രത്വത്തിൽ ഇശൽ സന്ധ്യയും റെഡ് റോസ് കോഴിക്കോട് അവതരിപ്പിച്ച നൃത്ത പരിപാടികളും പരിപാടിക്ക് കൊഴുപ്പ് കൂട്ടി.
Follow us on :
Tags:
More in Related News
Please select your location.