Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2024 19:41 IST
Share News :
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 85 വയസ്സിന് മുകളിലുള്ളവരും, മറ്റ് ശാരീരിക അസ്വസ്ഥത നേരിടുന്നവരുമായ ആളുകളുടെ വീടുകളിൽ എത്തി ഇവർക്ക് വോട്ട് ചെയ്യുന്നതിന് വേണ്ടി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് മിന്നൽ പരിശോധന നടത്തി ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. പോളിംഗ് ഓഫീസർമാരും, പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് വീടുകളിലെത്തി മുൻകൂട്ടി വീടുകളിൽ തന്നെ വോട്ട് ചെയ്യുന്നതിന് വേണ്ട അപേക്ഷ സമർപ്പിച്ചിട്ടുള്ള വൃദ്ധരായ ആളുകളുടെ വോട്ട് രേഖപ്പെടുത്തിക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടോ എന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വീടുകളിലെത്തി പരിശോധന നടത്തിയത്.
Follow us on :
Tags:
More in Related News
Please select your location.