Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സത്യഗ്രഹ സമരസേനാനിയും കോൺഗ്രസ് നേതാവും, എം.എൽ.എ യുമായിരുന്ന കെ.ആർ.നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു.

05 Mar 2026 20:42 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സാമൂഹ്യമാറ്റത്തിന് വേണ്ടി ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ നടത്തിയ മനുഷ്യസ്നേഹിയായിരുന്നു കെ.ആർ.നാരായണനെന്ന് കെപിസിസി നിർവാഹക സമിതി അംഗം ഡോ. പി. ആർ. സോന അഭിപ്രായപ്പെട്ടു. വൈക്കം സത്യഗ്രഹ സമര സേനാനിയും കോൺഗ്രസ് നേതാവും മുൻ എം.എൽ എ യുമായിരുന്ന കെ.ആർ. നാരായണൻ്റെ 54-ാമത് ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സോന.

കേരളത്തിലെ പൊതുവായ സാമൂഹിക പരിഷ്കരണത്തിനു വേണ്ടി പ്രവർത്തിക്കുന്നതിനോടൊപ്പം തലയോലപ്പറമ്പിന്റെ സമഗ്ര വികസനത്തിനും അദ്ദേഹം നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ഡോ. സോന പറഞ്ഞു. ബ്ലോക്ക് പ്രസിഡൻ്റ് എം.കെ.ഷിബു അധ്യക്ഷത വഹിച്ചു.കെ പി സി സി അംഗം മോഹൻ ഡി ബാബു അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ എൻ.എം. താഹ , ബി. അനിൽകുമാർ, പി.വി. പ്രസാദ്, അഡ്വ. പി.പി. സിബിച്ചൻ, അഡ്വ. എ.സനീഷ് കുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമാരായ ,കെ.ഡി. ദേവരാജൻ, കെ.ജെ.സണ്ണി, മോഹൻ കെ. തോട്ടുപുറം, വി.സി ജോഷി തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ അടക്കം നിരവധി പേർ പുഷ്പാർച്ചനയിലും അനുസ്മരണ സമ്മേളനത്തിലും പങ്കെടുത്തു. 


Follow us on :

More in Related News