Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് രാജീവ് ഗാന്ധി സദ്ഭാവനാ അനുസ്മരണവും സ്മൃതി പദയാത്രയും നടത്തി.

20 Oct 2024 20:35 IST

santhosh sharma.v

Share News :

വൈക്കം: രാജ്യത്തെ പാവപ്പെട്ടവർക്കൊപ്പം സംവദിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അത് നിയമങ്ങളാക്കി മാറ്റുകയും നടപ്പിലാക്കുകയും ചെയ്ത് രാജ്യത്തെ മുന്നേറ്റത്തിന് തുടക്കം കുറിച്ച നേതാവായിരുന്നു മുൻ പ്രധാന രാജീവ് ഗാന്ധി എന്ന് ചാണ്ടി ഉമ്മൻ എം എൽ എ . ജനങ്ങളെ ഒന്നിപ്പിക്കുന്നതിനായി രാജ്യത്തുടനീളം

സദ്ഭാവനയാത്രയുമായി കടന്ന് വന്ന് രാജീവ് ഗാന്ധി ജനഹൃദയങ്ങൾ കീഴടക്കിയെങ്കിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും അതുവഴി അധികാരം കൈയ്യാളുന്നതിനുമാണ് ഇന്ന് രാജ്യം ഭരിക്കുന്നവർ നിരന്തരം ശ്രമം നടത്തുന്നതെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. തലയോലപ്പറമ്പ്, വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ രാജീവ് ഗാന്ധി സദ്ഭാവനാ അനുസ്മരണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിക്കൊണ്ട് മഹാത്മാഗാന്ധിയുടെ സ്വപ്നം നടപ്പിലാക്കിയതും, രാജ്യത്തെ പുതിയ ഇന്ത്യയാക്കി മാറ്റാൻ ശാസ്ത്ര സാങ്കേതിക മേഖലകളിൽ നടത്തിയ വിപ്ളവകരമായ മാറ്റത്തിന് കാരണമായത് രാജീവിൻ്റെ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.വൈക്കം ബോട്ടുജെട്ടി മൈതാനിയിൽ നടന്ന സമാപനസമ്മേളനത്തിൽ ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റുമാരായ പി.ഡി. ഉണ്ണി, എം.കെ ഷിബു, കോൺഗ്രസ് നേതാക്കളായ മോഹൻ ഡി ബാബു, അബ്ദുൾ സലാം റാവുത്തർ, പി.വി.പ്രസാദ്, എ.സനീഷ് കുമാർ, ബി.അനിൽകുമാർ,അക്കരപ്പാടം, ഷിജാ ഹരിദാസ്, നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ്, യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഗൗരിശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി വൈക്കം വലിയ കവലയിൽ നിന്നും ആരംഭിച്ച സദ്ഭാവന സ്മൃതി പദയാത്രയിൽ നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു.


Follow us on :

More in Related News