Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2025 15:40 IST
Share News :
തിരൂരങ്ങാടി : പിഎസ്എംഓ കോളേജ്, തിരൂരങ്ങാടിയിലെ വിദ്യാർത്ഥി യൂണിയൻ 2024-25 വർഷത്തെ കോളേജ് മാഗസിൻ "ഒപ്പരി" പ്രകാശനവും മൊമന്റോ വിതരണവും ശ്രദ്ധേയമായ ചടങ്ങുകളോടെ നടന്നു. ന്യൂസ് എഡിറ്റർ വി.എസ് രഞ്ജിത്ത് ഒപ്പരി മാഗസിൻ്റെ പ്രകാശന കർമ്മം നിർവഹിച്ചു. മാഗസിൻ്റെ ചീഫ് എഡിറ്ററായ പ്രിൻസിപ്പൽ ഡോ. അസീസ് കെ മുഖ്യ പ്രഭാഷണം നടത്തി.
വിദ്യാർത്ഥി എഡിറ്ററായ അഹമ്മദ് നിഹാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിയൻ ചെയർമാൻ മുഹമ്മദ് ഷാമിൽ വി അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ എം.കെ ബാവ മാനേജേറിയൽ അഡ്രസ്സും, പ്രിൻസിപ്പൽ ഇൻ-ചാർജ് . ഡോ. നിസാമുദ്ദീൻ പ്രിൻസിപ്പൽ അഡ്രസ്സും നൽകി.
യൂണിയൻ ആർട്സ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഷെരീഫ് പി.കെ, യൂണിയൻ അഡ്വൈസർ എം.പി. ബാസിം, സ്റ്റാഫ് ക്ലബ് പ്രസിഡൻ്റ് അബ്ദുൽ സമദ്, സൂപ്രണ്ടന്റ് മുജീബ് റഹ്മാൻ കാരി, മാഗസിൻ കമ്മിറ്റി മെമ്പർ ഷഫീൻ എം.പി എന്നിവർ ആശംസകൾ നേർന്നു. യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഫവാസ് നന്ദി പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.